Sunday, July 14, 2013

PRANAYAM (PASSIONATE LOVE)

ചില നേരങ്ങളിൽ മരണമേ
നീയടുത്തുണ്ടായിരുന്നെങ്ങിലെന്നു ഞാൻ കൊതിച്ചുപോവുന്നു
ഇനിയും പൂക്കാത്ത മാഞ്ചില്ലകൾ
ഒടിച്ചെറിയുവാൻ തീയിടാൻ തീർക്കുവാൻ കൊതിക്കുന്നു ഞാൻ

കനൽ കേട്ടുപോയില്ലേ ചാരമായില്ലേ
അഗ്നി ഓർമയിൽ പോലുമില്ലല്ലോ,കാത്തിരിക്കുവതെന്തിനായ് ഞാൻ?
സ്നേഹമേ നീ മരുപ്പച്ചയായ്
ദൂരത്തുനിന്നും തന്ന മിന്നലാട്ടങ്ങളായിരുന്നൂ ജീവൻ- ഇതുവരെ
മിന്നലും കെട്ടി,ടിനാദവും മാഞ്ഞു
മരുപ്പച്ചയോർമയിൽ നിന്നും മാഞ്ഞുപോയ്, കാത്തിരിക്കുവതെന്തിനായ് ഞാൻ?

ഇവിടെ കാണ്മതു രണ്ടു കാഴ്ചകൾ
ആഴമറിയാത്തൊരാഴവും, രാത്രിതാൻ രാത്രിപോലിരിരുട്ടും
എനിക്കുള്ളത് രണ്ടു വഴികൾ
ചാടാമാഴത്തിലേയ്ക്ക്, നേരെ നടക്കാമിരുട്ടിലേയ്ക്ക്
രണ്ടിനുമുണ്ടു രക്ഷതൻ മുദ്രകൾ
രണ്ടായാലും ആഴമാമന്ധകാരം താണ്ടി പോകാം മരണത്തിലേയ്ക്ക്
മരണമേ നീ ഇത്രയുമടുത്തോ?
നമുക്കിടയിലിത്ര നാളും ഞാൻ കണ്ട നീണ്ട മറ മായയായിരുന്നോ?

വരട്ടേ ഞാൻ നിന്നരികിലേയ്ക്ക്?
നീട്ടുക നിന് കൈകളെ, തരിക ചുടുചുംബനങ്ങൾ, മരിക്കട്ടെ ഞാൻ

മരണമേ, നിന്നിലെയ്ക്കുണരട്ടെ
മരണമില്ലാത്തുരക്കത്തിലേയ്ക്ക് ജനിക്കട്ടെ ഞാൻ

തരിക നിന്റെ മാറും മനസ്സും
ചായട്ടെ ഞാൻ. മറയട്ടെ, ആഴമാമിരുട്ടിന്റെയപ്പുറത്തേയ്ക്ക്...



No comments:

Post a Comment

Saffron Catholics of Kerala

Recently, a few Catholic dioceses in Kerala have been making statements and movements favouring right wing political parties. Some of these ...