Friday, August 16, 2013

We are one (Shared Video)

An Inspiring Video.
We are One.
Hum ek Hai.




Thanks to those who made this.

Sunday, July 21, 2013

Anushochanangalude ezham swargam (Seventh Heaven of Condolences)

അനുശോചനങ്ങളുടെ ഏഴാം സ്വർഗ്ഗം

അറിഞ്ഞതും അറിവുകെട്ടതും തമ്മിലുള്ള അകലം 
പരപ്പേറിയതാണെന്ന തിരിച്ചറിവിന്റെ തിരശ്ശീല നീങ്ങിയപ്പോൾ 
പല്ലിളിച്ച പെണ്ണിന്റെ മുമ്പിലേയ്ക്ക് 70 എം എം സ്ക്രീനിൽ 
തെളിഞ്ഞുവന്നു 'ഇടവേള'..

ജീവന്റെ കിതപ്പിന് ഇനി പത്തു നിമിഷത്തിന്റെ അകലം,
ഒരു തലോടലിന്റെയും..
കരയരുത്, ചിരിക്കരുത്,
ജീവിച്ചു തീർക്കുവാൻ അനുശോചനത്തിന്റെ മുഖമാണു നല്ലത്..
ചിന്തക്ക് വെടിയേറ്റു, ഇനിയിതാ 
'ഇടവേള' കഴിഞ്ഞു, പാപബോധത്തിന്റെ 
എഴാം സ്വർഗ്ഗത്തിൽ പടം തുടങ്ങി..

Sunday, July 14, 2013

PRANAYAM (PASSIONATE LOVE)

ചില നേരങ്ങളിൽ മരണമേ
നീയടുത്തുണ്ടായിരുന്നെങ്ങിലെന്നു ഞാൻ കൊതിച്ചുപോവുന്നു
ഇനിയും പൂക്കാത്ത മാഞ്ചില്ലകൾ
ഒടിച്ചെറിയുവാൻ തീയിടാൻ തീർക്കുവാൻ കൊതിക്കുന്നു ഞാൻ

കനൽ കേട്ടുപോയില്ലേ ചാരമായില്ലേ
അഗ്നി ഓർമയിൽ പോലുമില്ലല്ലോ,കാത്തിരിക്കുവതെന്തിനായ് ഞാൻ?
സ്നേഹമേ നീ മരുപ്പച്ചയായ്
ദൂരത്തുനിന്നും തന്ന മിന്നലാട്ടങ്ങളായിരുന്നൂ ജീവൻ- ഇതുവരെ
മിന്നലും കെട്ടി,ടിനാദവും മാഞ്ഞു
മരുപ്പച്ചയോർമയിൽ നിന്നും മാഞ്ഞുപോയ്, കാത്തിരിക്കുവതെന്തിനായ് ഞാൻ?

ഇവിടെ കാണ്മതു രണ്ടു കാഴ്ചകൾ
ആഴമറിയാത്തൊരാഴവും, രാത്രിതാൻ രാത്രിപോലിരിരുട്ടും
എനിക്കുള്ളത് രണ്ടു വഴികൾ
ചാടാമാഴത്തിലേയ്ക്ക്, നേരെ നടക്കാമിരുട്ടിലേയ്ക്ക്
രണ്ടിനുമുണ്ടു രക്ഷതൻ മുദ്രകൾ
രണ്ടായാലും ആഴമാമന്ധകാരം താണ്ടി പോകാം മരണത്തിലേയ്ക്ക്
മരണമേ നീ ഇത്രയുമടുത്തോ?
നമുക്കിടയിലിത്ര നാളും ഞാൻ കണ്ട നീണ്ട മറ മായയായിരുന്നോ?

വരട്ടേ ഞാൻ നിന്നരികിലേയ്ക്ക്?
നീട്ടുക നിന് കൈകളെ, തരിക ചുടുചുംബനങ്ങൾ, മരിക്കട്ടെ ഞാൻ

മരണമേ, നിന്നിലെയ്ക്കുണരട്ടെ
മരണമില്ലാത്തുരക്കത്തിലേയ്ക്ക് ജനിക്കട്ടെ ഞാൻ

തരിക നിന്റെ മാറും മനസ്സും
ചായട്ടെ ഞാൻ. മറയട്ടെ, ആഴമാമിരുട്ടിന്റെയപ്പുറത്തേയ്ക്ക്...



PRATHEEKSHA (HOPE)

ജീവിതത്തിൽ പ്രതീക്ഷകൾ  വേണം
എല്ലാവർക്കും
സ്നേഹത്തിന്റെയോ കാത്തിരിപ്പിന്റെയോ
അണയാത്ത ഒരു നാളം അകലത്ത്
കണ്ടാലും മതി പ്രതീക്ഷിക്കാൻ

മൊത്തം സ്നേഹവും ഒരുമിച്ച് കിട്ടിയവന്
പ്രതീക്ഷിക്കാനിനി എന്തുണ്ട് ബാക്കി?
ഒരു ജീവിതത്തിനു വേണ്ടത് ഒരു കെട്ടായി കിട്ടി
ഇനിയെന്ത്? മരണമോ?നിശബ്ദതയോ?

ഒരുവനുള്ള പോരായ്മകളാണ്‌ അവന്റെ കരുത്ത്
അവയിലാണ് അവനു വളരാൻ കഴിയുന്നത്‌
പോരായ്മകൾ ഇല്ലാത്തവൻ വളരുന്നില്ല, മരിക്കുന്നു
എന്റെ പോരായ്മകളെ ഞാൻ വെറുക്കുന്നു

ഇങ്ങനെ ഞാൻ എന്തിനു തുടരണം?
ഇത്ര വലിയ പ്രപഞ്ചത്തിൽ ഒറ്റയെന്ന്
തോന്നിയാൽ പിന്നെ എന്തിനു ഞാൻ തുടരണം?
സ്വപ്നം കാണാനും നേടാനും ഇനി ഇല്ല നേരം

നീ എന്റെ കൂടെ ഉള്ളതാണ് ജീവശ്വാസം
ശ്വാസം തോന്നലായി മാറിയാൽ ജീവന വെറും മിധ്യയാവും
നമുക്ക് ജീവിക്കണ്ടേ? സ്നേഹിച്ച്? ഒരുമിച്ച്?
നക്ഷത്രങ്ങളോളം പ്രായം സ്നേഹിച്ച്, ഒരുമിച്ച്...


Saturday, July 13, 2013

Maranam Ethunna Nerathu... (Death, when it comes...)

മാന്ത്രിക ശക്തിയുള്ള ഈ വരികൾ എന്നെ ഒത്തിരി സ്വാധീനിച്ചിട്ടുണ്ട്. ജീവിതവും പ്രണയവും നൊമ്പരവും ഒരുമിച്ച് മരണത്തിലേയ്ക്ക് നോക്കുന്ന പ്രതീതി. ഇത്‌ കേട്ടുനോക്കുക, വായിക്കുക, കാണുക. ഇതൊരു അനുഭവം ആയിരിക്കും.

മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ
ഇത്തിരി നേരം ഇരിക്കണേ
കനലുകൾ കോരി മരവിച്ച വിരലുകൾ
ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ

ഒടുവിലായ് അകത്തേയ്ക്കെടുക്കും ശ്വാസ കണികയിൽ
നിന്റെ  ഗന്ധമുണ്ടാകുവാൻ
മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ
ഇത്തിരി നേരം ഇരിക്കണേ

ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളിൽ പ്രിയതേ
നിൻ മുഖം മുങ്ങിക്കിടക്കുവാൻ
ഒരു സ്വരം പോലുമിനിയെടുക്കാത്തൊരീ ചെവികൾ
നിൻ സ്വര മുദ്രയാൽ മൂടുവാൻ
അറിവുമോർമയും കത്തും ശിരസ്സിൽനിൻ ഹരിത
സ്വച്ഛ സ്മരണകൾ പെയ്യുവാൻ

മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ
ഇത്തിരി നേരം ഇരിക്കണേ

അധരമാം ചുംബനത്തിന്റെ മുറിവു നിൻ - മധുര
നാമ ജപത്തിനാൽ കൂടുവാൻ

പ്രണയമേ നിന്നിലേയ്ക്ക് നടന്നൊരെൻ വഴികൾ
ഓർത്തെന്റെ പാദം തണുക്കുവാൻ
പ്രണയമേ നിന്നിലേയ്ക്ക് നടന്നൊരെൻ വഴികൾ
ഓർത്തെന്റെ പാദം തണുക്കുവാൻ

അതുമതി ഈ ഉടൽ മൂടിയ മണ്ണിൽ നിന്നിവന് 
പുല്ക്കൊടിയായുയിർത്തേൽക്കുവാൻ

മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ
ഇത്തിരി നേരം ഇരിക്കണേ
മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ
ഇത്തിരി നേരം ഇരിക്കണേ 

----------------------------------------------------------------------------------------------------------------------------------

  
പാട്ട് കേൾക്കുവാൻ ഈ പ്ലയെർ ഉപയോഗിക്കുക (To listen to the song, use this player)



വീഡിയോ കാണുക (View the video here)

രണ്ടര വയസുള്ള കുഞ്ഞ്

ആൾക്കൂട്ട കൊലപാതകങ്ങൾക്ക് പേരുകേട്ട നാടാണ് നമ്മുടേത്. എന്നിൽനിന്ന് വ്യത്യസ്തനാണെങ്കിൽ നീ  കൊല്ലപ്പെടണം എന്ന ചിന്ത എന്നും ഈ നാടിന്റെ ശാപമാണ്....