Sunday, June 13, 2010

Nirayunna nombaram

പുലര്‍ച്ചയ്ക്ക് ചൂടും സന്ധ്യയ്ക്ക് അന്ധതയും പരക്കുന്ന ഈ യുഗത്തില്‍ എനിക്ക് പറയാനും കരയാനും ഒന്നും ഇല്ല.
ദൂരെ കേള്‍ക്കുന്ന അവ്യക്ത ശബ്ദങ്ങള്‍ക്കും അപ്പുറത്തുനിന്നും കാറ്റ് കൊണ്ടുവരുന്ന മണങ്ങള്‍... അവ മാത്രമാണ് ഇന്ന് എന്‍റെ യഥാര്‍ത്ഥ കൂട്ടുകാര്‍.
എനിക്ക് വേദന ഉണ്ട്.
എന്‍റെ വേദന നൊമ്പരങ്ങള്‍ക്കും അപ്പുറത്താണ്.
എന്‍റെ വേദന കണ്ണുനീരിനും വിഷാദത്തിനും  അപ്പുറത്താണ്.
അകലങ്ങളിലേയ്ക്കു നോക്കി ഒന്നും കാണാതെ ഇരിക്കുമ്പോഴും, ലോകം ഒരു പൊട്ടു പോലെ അകന്നു പോകുമ്പോഴും എന്‍റെ വേദന ഒരു മഞ്ഞു പുതപ്പു പോലെ എന്നെ പൊതിയുന്നു...
അറിവുകള്‍ക്ക് അപ്പുറത്ത് ആണ് എന്‍റെ വേദന...
പകലുകളെ പ്രകാശം പൊതിയും പോലെ എന്‍റെ ദിനങ്ങളെ പൊതിയുന്നത് അതാണ്...
സ്വപ്‌നങ്ങള്‍ നിറയുന്നതും അത് തന്നെ...
ഇനി എങ്ങോട്ട് എന്ന് എന്നോട് തന്നെ ചോദിക്കുമ്പോള്‍ ഒരു കൊച്ചു കുഞ്ഞിന്റെ ഭാവത്തോടെ ഞാന്‍ തിരിഞ്ഞു നടക്കും... എങ്ങോട്ടെന്നു അറിയാതെ... എന്തിനെന്നു അറിയാതെ...
ഒരുപാട് negative ആയി ആല്ലേ...???
ക്ഷമിക്കണം അറിഞ്ഞു കൊണ്ടല്ല.. ആഗ്രഹിചിട്ടല്ല...
എഴുതാന്‍ ഇരുന്നപ്പോള്‍ ഇതാണ് കൈകള്‍ എഴുതിയത്...

ഇനി ഞാന്‍ മറക്കട്ടെ...
മറക്കാന്‍ ശ്രമിക്കട്ടെ...
മരിക്കാതിരിക്കാനും...


--------------------------------------------------------------------------------------------

No comments:

Post a Comment

Wars

Once upon a time, there was a couple. They lived a peaceful life in a little apartment in a big city. They had a girl. 3 year old. They didn...