Wednesday, December 01, 2010

After the storm...

പരീക്ഷയുടെ ചൂട് അടങ്ങി തല തണുത്തപ്പോള്‍...

നീണ്ട ദിവസങ്ങള്‍ക്കു ചിറക് ഉണ്ടായിരുന്നെങ്കില്‍...
ഇപ്പോള്‍ എങ്ങും പോകാന്‍ കഴിയുന്നില്ല...
മനസിന്റെ വ്യാപ്തി കുറഞ്ഞതുപോലെ...
ദൂരങ്ങളില്‍ കണ്ട സ്വപ്‌നങ്ങള്‍ ഇപ്പൊ അകന്നകന്നു പോകുന്നു...
ചിലപ്പോ തിരക്കില്ലാത്ത ദിവസങ്ങളെ ശപിക്കാന്‍ തോന്നും...
എന്തെന്നില്ലാത്ത ദുഃഖം...
മരണ വേദന..
തിരക്കില്‍ മൂടി കിടന്നതെല്ലാം ഇപ്പൊ ചാരം തട്ടി പുറത്തു വരുന്നു!

ഇന്നലെ ക്ഷീണം കാരണം ഉറക്കം വന്നു...
ഇന്ന് ഞാന്‍ ക്ഷീണിച്ചു മടുത്തു!
ഇനി എന്തെങ്ങിലും ചെയ്തില്ലെങ്ങില്‍ ഒരുപക്ഷേ ഞാന്‍...

ചില തീരങ്ങളില്‍ പോകേണ്ടിയിരിക്കുന്നു!
വിളി ശക്തമായിരിക്കുന്നു...

ഇന്ന് രാത്രി ഞാന്‍ സ്വപ്നം കാണട്ടെ,
നാളെ ഞാന്‍ തിരക്കിലാവും...
സ്വപ്നങ്ങള്‍ക്ക് അവധി...
ഒരു തിരമാല കഴിഞ്ഞതല്ലേ,
ഇനി അതിന്‍ തുടര്‍ച്ച വേണം...

No comments:

Post a Comment

Being Poor Isn't That Bad!

It was about 11 am. The bell rang. It was the postman. I was waiting for him for a week.  I had subscribed to Mathrubhumi Weekly a couple of...