Sunday, April 17, 2016

ചുംബനം

പുതുമണം മാറാത്ത നിന്നധരങ്ങളിൽ
ചുംബിക്കട്ടെ ഞാനൊടുക്കം വരേയ്ക്കും.
മരണമാം കമ്പിളിക്കുള്ളിലും പുണരട്ടെ
നിൻ കവിതയിറ്റും സ്വപ്നങ്ങളെ!

നിമിഷാശ്വങ്ങളേ തേരിറക്കുക,
കൊണ്ടുവരികെൻ പ്രണയിനിയെ,
പ്രേമലോലമീ കവിത മായും മുമ്പേ
ഈ മനോഹരസന്ധ്യ മായുംമുമ്പേ.


No comments:

Post a Comment

Being Poor Isn't That Bad!

It was about 11 am. The bell rang. It was the postman. I was waiting for him for a week.  I had subscribed to Mathrubhumi Weekly a couple of...