മാന്ത്രിക ശക്തിയുള്ള ഈ വരികൾ എന്നെ ഒത്തിരി സ്വാധീനിച്ചിട്ടുണ്ട്. ജീവിതവും പ്രണയവും നൊമ്പരവും ഒരുമിച്ച് മരണത്തിലേയ്ക്ക് നോക്കുന്ന പ്രതീതി. ഇത് കേട്ടുനോക്കുക, വായിക്കുക, കാണുക. ഇതൊരു അനുഭവം ആയിരിക്കും.
മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ
ഇത്തിരി നേരം ഇരിക്കണേ
കനലുകൾ കോരി മരവിച്ച വിരലുകൾ
ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ
ഒടുവിലായ് അകത്തേയ്ക്കെടുക്കും ശ്വാസ കണികയിൽ
നിന്റെ ഗന്ധമുണ്ടാകുവാൻ
മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ
ഇത്തിരി നേരം ഇരിക്കണേ
ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളിൽ പ്രിയതേ
നിൻ മുഖം മുങ്ങിക്കിടക്കുവാൻ
ഒരു സ്വരം പോലുമിനിയെടുക്കാത്തൊരീ ചെവികൾ
നിൻ സ്വര മുദ്രയാൽ മൂടുവാൻ
അറിവുമോർമയും കത്തും ശിരസ്സിൽനിൻ ഹരിത
സ്വച്ഛ സ്മരണകൾ പെയ്യുവാൻ
മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ
ഇത്തിരി നേരം ഇരിക്കണേ
അധരമാം ചുംബനത്തിന്റെ മുറിവു നിൻ - മധുര
നാമ ജപത്തിനാൽ കൂടുവാൻ
പ്രണയമേ നിന്നിലേയ്ക്ക് നടന്നൊരെൻ വഴികൾ
ഓർത്തെന്റെ പാദം തണുക്കുവാൻ
പ്രണയമേ നിന്നിലേയ്ക്ക് നടന്നൊരെൻ വഴികൾ
ഓർത്തെന്റെ പാദം തണുക്കുവാൻ
അതുമതി ഈ ഉടൽ മൂടിയ മണ്ണിൽ നിന്നിവന്
പുല്ക്കൊടിയായുയിർത്തേൽക്കുവാൻ
മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ
ഇത്തിരി നേരം ഇരിക്കണേ
മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ
ഇത്തിരി നേരം ഇരിക്കണേ
പാട്ട് കേൾക്കുവാൻ ഈ പ്ലയെർ ഉപയോഗിക്കുക (To listen to the song, use this player)
മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ
ഇത്തിരി നേരം ഇരിക്കണേ
കനലുകൾ കോരി മരവിച്ച വിരലുകൾ
ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ
ഒടുവിലായ് അകത്തേയ്ക്കെടുക്കും ശ്വാസ കണികയിൽ
നിന്റെ ഗന്ധമുണ്ടാകുവാൻ
മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ
ഇത്തിരി നേരം ഇരിക്കണേ
ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളിൽ പ്രിയതേ
നിൻ മുഖം മുങ്ങിക്കിടക്കുവാൻ
ഒരു സ്വരം പോലുമിനിയെടുക്കാത്തൊരീ ചെവികൾ
നിൻ സ്വര മുദ്രയാൽ മൂടുവാൻ
അറിവുമോർമയും കത്തും ശിരസ്സിൽനിൻ ഹരിത
സ്വച്ഛ സ്മരണകൾ പെയ്യുവാൻ
മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ
ഇത്തിരി നേരം ഇരിക്കണേ
അധരമാം ചുംബനത്തിന്റെ മുറിവു നിൻ - മധുര
നാമ ജപത്തിനാൽ കൂടുവാൻ
പ്രണയമേ നിന്നിലേയ്ക്ക് നടന്നൊരെൻ വഴികൾ
ഓർത്തെന്റെ പാദം തണുക്കുവാൻ
പ്രണയമേ നിന്നിലേയ്ക്ക് നടന്നൊരെൻ വഴികൾ
ഓർത്തെന്റെ പാദം തണുക്കുവാൻ
അതുമതി ഈ ഉടൽ മൂടിയ മണ്ണിൽ നിന്നിവന്
പുല്ക്കൊടിയായുയിർത്തേൽക്കുവാൻ
മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ
ഇത്തിരി നേരം ഇരിക്കണേ
മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ
ഇത്തിരി നേരം ഇരിക്കണേ
----------------------------------------------------------------------------------------------------------------------------------