Thursday, December 22, 2011

Aravumaadukal!

മടുത്തിരിക്കുന്നു
ജീവിതത്തില്‍ നേടിയെടുത്തതും സ്വതേ ഉണ്ടായതുമായ ഉറപ്പുകളുടെ മുകളില്‍ ജീവിച്ചു മടുത്തിരിക്കുന്നു.
മറുപുരമില്ലാത്ത തീരുമാനങ്ങള്‍ ആയിരുന്നു ജീവിതം മുഴുവന്‍...... .
അവയെ വെറുത്തു തുടങ്ങിയിട്ട് കാലം ഏറെയായി.
നേരെതിരുകളെ വേലി കെട്ടി തിരിക്കുന്ന മനസ്സിനും അതിന്റെ ധാര്‍ഷ്ട്യം കലര്‍ന്ന നിര്‍ബന്ധ ബുദ്ധിയും കൂടി ഇല്ലാതാക്കിയത് ഒരു പക്ഷെ മനോഹരമാകെണ്ടിയിരുന്ന വലിയ ഒരു സ്വന്പമാണ്.
ഈ സമൂഹവും അതിന്റെ തൊങ്ങല്‍ വച്ച കാപട്യവും കുടുംബ ബന്ധങ്ങളുടെ ശിധിലവും മുഖം മൂടി വച്ചതുമായ നാടകങ്ങളും മടുത്തിരിക്കുന്നു.
പല നേരങ്ങളിലും ഒന്നിലും ശ്രദ്ധ വയ്ക്കാന്‍ വയ്യാത്ത വണ്ണം മനസ്സിനെ കഷണങ്ങളാക്കി തകര്‍ക്കാന്‍ ഈ ചിന്തകള്‍ക്ക് കഴിയുന്നു. ഒരു ചിന്ത കുരിചിടാണോ ഒരു വാക്ക് ധ്യാനിക്കണോ, ഏകാന്തത തേടാനോ നേടാനോ അനുവദിക്കാത്ത വണ്ണം എന്തിലോയ്ക്കോ മനസ്സ് വലിചിഴയ്ക്കപെടുന്നു, തകര്‍തെരിയപ്പെടുന്നു.
നല്ലതെതെന്നു തിരിച്ചറിയാന്‍ എന്തുകൊണ്ട് സാധികുന്നില്ല? തിരിച്ചറിഞ്ഞാലും സംശയങ്ങളുടെ കൂരമ്പുകള്‍ കൊണ്ട് തിരിച്ചറിവുകള്‍ അകാല മൃത്യു പ്രാപിക്കുന്നു. ചിലവ രക്ഷപ്പെടുന്നെങ്കിലും തീരുമാനങ്ങളുടെ ധൃതരാഷ്ട്ര ആളിങ്ങനങ്ങളെ അതിജീവിക്കാന്‍ അവയ്ക്ക് കഴിയില്ല.
ആടുജീവിതങ്ങള്‍.!!!


അരുക്കപ്പെടാന്‍ വേണ്ടി കിട്ടുന്ന തീറ്റയ്ക്ക് വേണ്ടി വാസനകളെയും ത്രുഷ്ണകളെയും ബലി നല്‍കേണ്ടി വരുന്നവര്‍
അറവുമാടുകള്‍

No comments:

Post a Comment

Wars

Once upon a time, there was a couple. They lived a peaceful life in a little apartment in a big city. They had a girl. 3 year old. They didn...