Wednesday, April 24, 2013

Urakkathil Nashtamayath

അത് നഷ്ടമായി!
രാവിലെ ഉണര്‍ന്നപ്പോള്‍തന്നെ അത് എനിക്ക് ബോധ്യമായി. കിടന്നപ്പോള്‍ ഉണ്ടായിരുന്ന ഉന്മേഷവും ഉണര്‍വും ഉണര്‍ന്നപ്പോള്‍ ഇല്ല. അല്ലെങ്കില്‍ തന്നെ ഉറക്കത്തില്‍ നഷ്ടമായതിനെ ഉണര്‍ന്നപ്പോള്‍ അന്വേഷിച്ചിട്ട് എന്തുകാര്യം? കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കാന്‍ ഉണ്ടായിരുന്ന എല്ലാ പ്രചോദനവും നഷ്ടമായി. ഇനി എഴുന്നെല്കുന്നതില്‍ എന്തര്‍ത്ഥം? ഉണരലിന് ഉറക്കവുമായി ഇനി എന്ത് വ്യത്യാസം? അല്ലെങ്കില്‍ തന്നെ ഉണരാന്‍ ആര്‍ക്കാണ് ഇത്ര താല്പര്യം? നാലക്ഷരം എഴുതാം എന്ന് മാത്രം വിചാരിച്ചാണ് എന്നും ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉണരണം എന്ന്  ആഗ്രഹിക്കുന്നത് തന്നെ.
ഒന്നുകൂടി പുതച്ചുമൂടി കിടക്കുമ്പോള്‍ ഉറക്കം വരുമോ എന്ന് സംശയിച്ചില്ല. പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ ഉണരലിലെയ്ക്ക്  കുറെ അധികം ദൂരം നടന്നിരിക്കുന്നു എന്ന് മനസ്സിലയി. ഇനി ഇപ്പോള്‍ ഉറക്കം വന്നു എന്ന് വരില്ല. ഉറക്കത്തില്‍ നഷ്ടമായതിനെ അന്വേഷിക്കാന്‍ അവസരം നിഷേധിക്കപ്പെട്ടിരിക്കുന്നു. കഷ്ടം തന്നെ.
കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കുമ്പോള്‍ മനസ്സില്‍ വല്ലാത്ത കല്ലിപ്പ്. അനുവാദം ഇല്ലാതെ വലിഞ്ഞു കയറി വന്ന ദിവസം. അവസരങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട ദിവസം. പണ്ട് ഒരു സുഹൃത്ത്‌ പറഞ്ഞത് പോലെ 'ബാഡ് ഹെയര്‍ ഡേ'. എന്നാലും ഉറക്കം വരാത്ത സ്ഥിതിക്ക് ഉണരുന്നതാണ് നല്ലത്. നടുവ് നിവര്‍ത്തി എഴുന്നേറ്റു.

ഒരു ചായ കിട്ടിയിരുന്നെങ്കില്‍ നന്നയിരുന്നു...
ആഗ്രഹങ്ങള്‍ ആഗ്രഹങ്ങള്‍ ആയി തന്നെ തുടരുന്നതാണ് നല്ലത്. കാരണം, അവയ്ക്ക് വളരാന്‍ കഴിയും. ആഗ്രഹം യാഥാര്‍ത്ഥ്യം ആവാന്‍ എപ്പോള്‍ ശ്രമിക്കുന്നുവോ അപ്പോള്‍ മുതല്‍ അതിന്റെ ജീവന്‍ നഷ്ടമാവും.  

No comments:

Post a Comment

Wars

Once upon a time, there was a couple. They lived a peaceful life in a little apartment in a big city. They had a girl. 3 year old. They didn...