Tuesday, April 30, 2013

Theology of the Cheated (Patikapedunnavante Daivasasthram)

പറ്റിക്കപ്പെടുന്നവന്റെ ദൈവശാസ്ത്രം!
അതിനെന്താണിത്ര മേന്മ?
പത്താം തവണയും പറ്റു പറ്റും എന്ന്
അറിയുന്നതാണതിന്റെ മേന്മ.

മുറിവേൽക്കാനൊരു ഹൃദയം ഉണ്ടെന്നതാണ്
പറ്റിക്കപ്പെടുന്നവന്റെ ഇല്ലായ്മ.
ഓരോ മുറിവിലും നിന്ന് പഠിക്കുന്നതോ?
സ്നേഹമാണ്, പ്രതികാരമല്ല വേണ്ടതെന്നും.

സ്വന്തം ചോര കണ്ടറപ്പു മാറിയ മണ്ടന്മാർക്ക്
ചതിയൻ ചന്തു ചൊന്നപോൽ ജന്മമിനിയും ബാക്കി!

ഒരു ചോദ്യം അവശേഷിക്കുന്നു...
ഈ ശാസ്ത്രത്തിൽ ദൈവമെവിടെ?


No comments:

Post a Comment

Wars

Once upon a time, there was a couple. They lived a peaceful life in a little apartment in a big city. They had a girl. 3 year old. They didn...