Saturday, June 15, 2013

Kannadakal

1
കണ്ണ് തുറന്നാൽ കാഴ്ചകൾ തെളിയാൻ,
കണ്ണിൽ വേദന നിറമായ്‌ തെളിയാൻ,
കണ്ണിനു മുൻപേ മനസ് തുറക്കാൻ,
കണ്ണിൽ മനസ്സിന്നാർദ്രത തെളിയാൻ
   കണ്ണ് കണക്കൊരു ഹൃദയം കിട്ടാൻ
   കണ്ണടകൾ വേണം, വർണക്കണ്ണടകൾ വേണം.

2
തലമുറകൾ തോറും തലവെട്ടി തമ്മിൽ
കണ്ണുകൾ ചുഴന്നാടി കൊലവിളികളോടെ
രക്തം  നിരന്നോഴുകി പോതുവഴികൾ നിറയെ
മതവും ചരിത്രവും കൈകെട്ടിനിന്നു
   കണ്ണടകൾ വേണ്ടേ നമുക്കിനി കാണാൻ
   കണ്ണടകളേ കാഴ്ച തിരികെതരില്ലേ?


3
കണ്ണുകളേ നിങ്ങളറിയുന്നുവോ കണ്ണു-
വേണമീ ധരണിയിൽ ചുവടുവയ്ക്കാനെന്നു?
ചുവപ്പും  കറുപ്പും വിഷങ്ങൾ തളിച്ചു നിൻ
കാഴ്ച തകർക്കുന്നോരാണ് ചുറ്റും.
   കണ്ണേ നീ നില്ക്കുക, ഉറങ്ങുക,മയങ്ങുക
   കാഴ്ചകളിലേയ്ക്കു നീ മടങ്ങുക..
   കനവിൻ കാഴ്ചകളിലേയ്ക്ക് നീ മടങ്ങുക..




"മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു, കണ്ണടകൾ വേണം"

No comments:

Post a Comment

Being Poor Isn't That Bad!

It was about 11 am. The bell rang. It was the postman. I was waiting for him for a week.  I had subscribed to Mathrubhumi Weekly a couple of...