Thursday, July 04, 2013

shiva shiva

കവിഞ്ഞൊഴുകും പുഴ
കൊടുംകാറ്റമറും മരുഭൂമി
പച്ചമാംസം കോർത്ത്  ചോര ചീറ്റും തേറ്റ,
തമ്മിൽ ഭ്രമിച്ച കമിതാക്കളും!



















കാർമേഘം വാനിൽ തീർത്ത 
നിറമറ്റ കാൻവാസുകളെൻ 
കണ്ണി രസതന്തുക്കളെ 
കൊന്നു തിന്നുമ്പോലെ, നിൻ 

ചത്ത കണ്ണിൽ തേച്ചു മുനകൂട്ടിയ 
മൗനവും നെടുവീർപ്പുകളും
നേർത്ത ചോരപ്പാടു കോറിയെൻ 
നെഞ്ചിലല്ലോ തീർത്തൂ വടുക്കൾ!

കാലമേറെയില്ല കയ്യിൽ,
കണ്ണീരിലൊഴുക്കാൻ കളയാൻ.
സ്നേഹമൊക്കെ തോന്നുമ്പോഴെ കൊടുക്കണം,
പിന്നെക്കയ്യിലുണ്ടാവുമോ ആവോ? ശിവ ശിവ!

No comments:

Post a Comment

കപീഷേ രക്ഷിക്കണേ...

എന്റെ മകളുടെ കഥകളിൽ ആർക്കെങ്കിലും വിഷമമോ പ്രതിസന്ധികളോ ഉണ്ടായാൽ അവൾ ഉടനെ  "കപീഷേ രക്ഷിക്കണേ..." എന്ന്  പറയും. ഉടനെ കപീഷിന്റെ വാൽ ന...