Friday, December 05, 2014

ലൈസന്‍സ്




വണ്ടിയിലോടാന്‍ വേണം ലൈസന്‍സ്
വട വില്‍ക്കാനും വേണം ലൈസന്‍സ്
കുടയുണ്ടാക്കാന്‍ വടിവെട്ടാനും
കുട്ടനുവേണം ലൈസന്‍സൊന്ന്.

കുഞ്ഞുണ്ടാക്കാന്‍ കല്യാണം,
അടിയുണ്ടാക്കാന്‍ കാക്കിത്തൊപ്പി,
പീഡിപ്പിക്കാനാണ്‍ജന്മം,
അഴിമതികാട്ടാന്‍ ഖദറുമതി.


മോട്ടിക്കാനോ ബാങ്കിനു പറ്റും,
പറ്റിക്കാനോ കുത്തക പലത്,
വെട്ടിലുവീഴ്ത്താന്‍ ബിസിനസ്വീരര്‍,
അങ്ങനെ പലവിധ ലൈസന്‍സ് ലഭ്യം.

വ്യഭിചാരത്തിനു കിട്ടും ലൈസന്‍സ്
കൊള്ളപ്പലി‍‍ശയ്ക്കാകാം ലൈസന്‍സ്
ലൈസന്‍സില്ലേല്‍ തിരിമറി കുറ്റം
ലൈസന്‍സാണേല്‍ കാശിനുകിട്ടും!

No comments:

Post a Comment

Observations on Student Etiquette

At 8:40 am this morning, a PGDM student entered my office. With his gaze fixed unwaveringly on his phone, he neither acknowledged my presenc...