Wednesday, September 09, 2015

ഒരു മീനിന്റെ കുടുംബശാസ്ത്രം

ഒരു മീനിലെന്തിരിക്കുന്നു എന്നല്ലേ?

മാംസം, രക്തം, മുള്ള്, ആദിയായവ.
കൂടാതെ അരുചി, കലഹം, പിണക്കം.
മുളകിലും ഉപ്പിലും കിടന്നുള്ള വേവല്‍.
ചൂടുചോറിനും നമുക്കിരുവര്‍ക്കും കൂട്ട്.
ഇനി രുചി, സ്നേഹം, സംതൃപ്തി, ഇണക്കം.

ഇതാണൊരു മീനിന്റെ കുടുംബശാസ്ത്രം.

ഓ മറന്നു, നാറ്റം വേറെയും!



No comments:

Post a Comment

Wars

Once upon a time, there was a couple. They lived a peaceful life in a little apartment in a big city. They had a girl. 3 year old. They didn...