Thursday, June 01, 2017

പിതൃവന്ധ്യം

മകളേ, നീ വരുമെന്നോര്‍ത്ത്
ഞാന്‍ കാത്തിരുന്ന വഴിയമ്പലങ്ങളില്‍
ദേവതകള്‍ പുലരിയായുദിക്കുന്നു ദിവസവും.
നിന്‍റെ കൈപിടിച്ചുലാത്താന്‍ കൊതിച്ച വഴികളില്‍
സ്വപ്നമായ് പിതൃത്വം ചുവന്നസ്തമിക്കുന്നു.
     എന്‍റെ കാത്തിരിപ്പാണ് നിന്‍റെ പുലരികള്‍,
     എന്‍റെ വാത്സല്യം നിന്‍റെ സന്ധ്യകളും.
     നീയെന്നിലൂടെയാണ് മകളാകുന്നതും
     ഞാന്‍ നിന്നിലൂടെയാണച്ഛനാകുന്നതും.
വരിക, ഒരിക്കലെങ്കിലും നീ നിന്‍റെ റാന്തലുമേന്തി,
ഈ സന്ധ്യയിലെന്‍റെയിരുട്ടിലൊരു മിന്നാമിന്നിയായ്.


No comments:

Post a Comment

When to use AI: The new age executive challenge

Rina had always been proud of her emails. They were clean, polite, and efficient. Her subject lines were sharp. Her bullet points were tidy....