Tuesday, March 30, 2021

അഞ്ചാണ്ടിലെ കഷ്ടകാലം

 

മതിലും ചിരിക്കും തിരഞ്ഞെടുപ്പിൽ.

വഴിയിലെ കല്ലും വഴിവിളക്കും

തുരുതുരാ വോട്ടുചോദിച്ചിളിച്ചു നിൽക്കും.

ഭാഗ്യം, അഞ്ചാണ്ടിലൊറ്റത്തവണയല്ലേ,

കാണേണ്ടതുള്ളു ഈ നാടകത്തെ.

എങ്കിലും നോക്കണേ കഷ്ടകാലം,

വോട്ടിട്ടു ശമ്പളം നല്കിയിട്ടും

ലവലേശമുണ്ടോ നമ്മോട് കൂറ്?

നല്ലവരെത്തിരഞ്ഞെടുക്കാമെന്നു വച്ചാ-

ലാരുമില്ലെന്നതല്ലോ വല്യ കഷ്ടം!


 

No comments:

Post a Comment

Being Poor Isn't That Bad!

It was about 11 am. The bell rang. It was the postman. I was waiting for him for a week.  I had subscribed to Mathrubhumi Weekly a couple of...