Tuesday, April 30, 2013

വിദ്യാഭ്യാസവും സംസ്കാരവും (Education and Culture)

അറിവാണ് മനുഷ്യനെ മുൻപനും പിൻപനും ആക്കുന്നത്. ഡിഗ്രി ഉള്ളവന് അതില്ലാത്തവനെ പുച്ഛം നിറഞ്ഞ നോട്ടം നോക്കാൻ ഉള്ള അവകാശം ഉണ്ടോ? വിദ്യാഭ്യാസം ഇല്ലാത്തവൻ അതുള്ളവനെ  ബഹുമാനിക്കുന്നത് ഗതികേട് കൊണ്ടല്ല, മറിച്ച് സ്വന്തം മഹത്വം കൊണ്ടാണ്. അത് മനസിലാക്കാൻ കഴിവില്ലാത്ത, സ്വയം അറിവുണ്ട് എന്ന് അഹങ്കരിക്കുന്ന വിവരദോഷികൾ സ്വന്തം ഡിഗ്രികൾ കൊണ്ട് കോർത്ത കയറിൽ തൂങ്ങി ചാവുന്നതാണ് നല്ലത്. ഹല്ല പിന്നെ!

വയലിൽ പണി എടുക്കുന്ന കർഷകൻ അനുഭവങ്ങൾ കൊണ്ട് മെടഞ്ഞ് മേഞ്ഞെടുക്കുന്ന വിവേകം ഡിഗ്രികൾ കൊണ്ട് നേടിയെടുക്കാൻ പറ്റില്ല. വിവേകിയായ കർഷകൻ സർക്കാരിന്‍റെ ഗ്രാന്റ് വാങ്ങാൻ ക്യൂവിൽ നിൽക്കുമ്പോൾ കൌണ്ടരിന്‍റെ അപ്പുറത്തിരിക്കുന്ന അഭ്യസ്തവിദ്യർ സമ്മാനിക്കുന്ന പുച്ഛം നിറഞ്ഞ ചിരി സൂചിപ്പിക്കുന്നത് അഭ്യസ്തവിദ്യർ എന്ന് അഹങ്കരിക്കുന്ന എല്ലാ വിവരദോഷികളുടെയും സംസ്കാരം ആകുന്നു. ഒരിക്കലും സംസ്കാരം വിദ്യാഭ്യാസത്തിന്റെ കൂടെ സൗജന്യം ആയി കിട്ടില്ല. സംസ്കാരം ഉണ്ടാക്കി എടുക്കണം. അത് വീട്ടുകാരുടെയും, നാട്ടുകാരുടെയും കടമ ആകുന്നു. സംസ്കാരം ഇല്ലാത്ത തലമുറയെ പടച്ചു വിട്ടതുകൊണ്ടാണ് അഞ്ചു വയസായ പെണ്ണിനുപോലും നമ്മടെ നാട്ടില്‍ ധൈര്യമായി ഒറ്റയ്ക്ക് വഴിനടക്കാൻ പറ്റാത്തത്. വിദ്യാഭ്യാസം കൂടി പോയ മാന്യ പുരുഷന്മാരും പൊങ്ങച്ചക്കാരികളും കൂടി ചെയ്യുന്നത്ര ദോഷം വേറെ ആരും ഈ സമൂഹത്തിനു ചെയ്യുന്നില്ല. അതുകൊണ്ട് അഹങ്കാരികളായ ഏതെങ്കിലും അഭ്യസ്തവിദ്യർ ഈ പോസ്റ്റ്‌ വായിക്കുന്നുണ്ടെങ്കിൽ ദയവായി ഒരു നിമിഷം ചിന്തിക്കുക. വിദ്യാഭ്യാസം നേടിയതുകൊണ്ട്‌ സംസ്കാരം ഉണ്ടായി എന്ന് അഹങ്കരിക്കരുത്. യഥാർഥ സംസ്കാരം പ്രവൃത്തിയിൽ കാണണം. ഇല്ലെങ്കിൽ നല്ലത് ഡിഗ്രികൾ കോർത്ത കയറിൽ കെട്ടിത്തൂങ്ങുന്നതാണ്!


 NB: ചില ആപ്പീസുകളിൽ മുണ്ടും തോർത്തും അല്ലെങ്കിൽ മുണ്ടും ബ്ലൗസും ധരിച്ചുവരുന്ന, പ്രായമായ ചിലരെ പരിഗണിക്കുന്ന രീതി കണ്ട് ആത്മനൊമ്പരം പൂണ്ടാണ്‌ ഇത് എഴുതുന്നത്. ആരെയും മുഷിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല.

1 comment:

  1. Examin ee question vannappo ith copy paste chyth ezhthiya njan😝

    ReplyDelete

കപീഷേ രക്ഷിക്കണേ...

എന്റെ മകളുടെ കഥകളിൽ ആർക്കെങ്കിലും വിഷമമോ പ്രതിസന്ധികളോ ഉണ്ടായാൽ അവൾ ഉടനെ  "കപീഷേ രക്ഷിക്കണേ..." എന്ന്  പറയും. ഉടനെ കപീഷിന്റെ വാൽ ന...