പ്രണയം ഒരു സമസ്യയാണ്. മരണം പോലെ. എത്ര കൊതിച്ചാലും മുഴുവന്‍ കിട്ടാത്ത സമസ്യ. എത്ര ശ്രമിച്ചാലും കയ്യില്‍ ഒതുങ്ങാത്ത സമസ്യ. ഒരു ദുഃഖ വെള്ളിയുടെ തണലില്‍ ഇരുന്നു ചിന്തിച്ചു ഉണ്ടാക്കിയ വാക്യങ്ങളല്ല ഇവ. ഒരു ജന്മം കൊണ്ട് നേടിയ അറിവാണ്. സത്യം, മിഥ്യ, പ്രകാശം, ഇരുട്ട്, വെള്ള, കറുപ്പ്, ഞാന്‍, നീ... അങ്ങനെ ഒത്തിരി ഒത്തിരി വൈരുധ്യങ്ങള്‍ നിറഞ്ഞ ഒരു ദിവസം ആണ് എന്‍റെ ദുഃഖ വെള്ളി. കണ്ണുയര്‍ത്തി നോക്കിയപ്പോള്‍ കണ്ടത് ജീവനറ്റ ഒരു ശരീരം! കണ്ണടച്ചപ്പോള്‍ കണ്ടതും ജീവനില്ലാത്ത സ്വപ്‌നങ്ങള്‍... പിന്നെ ഓര്‍ത്തപ്പോള്‍ തോന്നി, എവിടെയും ജീവന്‍ കാണാന്‍ പറ്റും എന്ന്... മരണത്തിലും... പ്രണയത്തിലും... അകലത്തിലും...
ഒരു ദുഃഖ വെള്ളിയുടെ കഥ അങ്ങനെ തീരുന്നു. ഇനി ഒരു ദിവസം കൂടി കുരിശില്‍ നോക്കി കഴിച്ചു കൂട്ടും. പിന്നെ കുരിശു മറക്കും... സാവധാനം ജീവന്‍ മരവിക്കും... ഒടുവില്‍ ഒറ്റക്ക്, ഒരു കുരിശു പോലെ, ഒരു മലമുകളില്‍ ഞാന്‍ നില്‍ക്കും... പണ്ട് മറന്ന ഏതോ ഒരു പാട്ടിന്റെ വരികള്‍ ഓര്‍ക്കാന്‍ ശ്രമിച്ച്... വീണ്ടും ഒരു ക്രിസ്തു വരുന്നത് വരെ...
...
No comments:
Post a Comment