Sunday, April 18, 2010

Thoughts of Dusk...

അറിയാതെ കൊഴിഞ്ഞു വീഴുന്ന ഇലകള്‍...
മഞ്ഞയും ചുവപ്പും നിറങ്ങളില്‍...
പഴമയുടെ നന്മയും ഇന്നലെയുടെ മഹിമയും ഒരു നിമിഷത്തിന്റെ പതനത്തില്‍ വീണടിയും...
അസ്തമയ സൂര്യന്റെ ഇളം കതിരുകള്‍ പോലെ മങ്ങി മറയുന്ന സൌന്ദര്യം...
ഓര്‍മ്മകള്‍ പോലെ...
ഒത്തിരി കാത്തു വച്ച ഓര്‍മ്മകള്‍ മാഞ്ഞു പോകുമ്പോള്‍, ഞെട്ടറ്റ ഇലകളോട് എന്തെന്നില്ലാത്ത സ്നേഹം...
മുറിവിലും വലിയ പാടുകള്‍! 
കടങ്ങള്‍ കൂടുമ്പോള്‍ കടപ്പാടുകള്‍ മറന്നു പോകുന്നു.
കടമെടുത്ത വാക്കുകള്‍... കടം വാങ്ങിയ വികാരങ്ങള്‍...
ദൂരങ്ങളും അകലങ്ങളും തമ്മില്‍ ഉള്ള വ്യത്യാസം ആല്ലേ ജീവിതം...
... അറിയാത്തവനും അറിയുന്നവനും ഒരേ ഭൂമിയില്‍ വസിക്കും...
... മുറിവിലും വലിയ പാടുകളും പേറി!


.......................................................................................

No comments:

Post a Comment

Being Poor Isn't That Bad!

It was about 11 am. The bell rang. It was the postman. I was waiting for him for a week.  I had subscribed to Mathrubhumi Weekly a couple of...