മഴയേ നീയറിയുന്നുവോ,
നനവു പറ്റാതെയീ പുഴയുടെ
ഹൃദയമുരുകുന്നതും, പിന്നെ
വരളുന്നതും, ഏങ്ങിനോവുന്നതും?
പരുക്കന്‍ തീരങ്ങളില്‍ തട്ടിയെന്‍
വരണ്ട ചര്‍മ്മം മുറിയുന്നതും?
കാതരമായ്പ്പെയ്യാതെ നീ-
യൊളിച്ചിരിപ്പതിനാലേ,
മണല്‍തെളിഞ്ഞെന്റെയാഴങ്ങളില്‍
നഗ്നത പോലും വിളറിവെളുക്കുന്നതും.
ഒഴുകാന്‍ മറക്കുന്നതെന്തെന്നു ഞാന്‍!
മറക്കുന്നതല്ലെന്നു ഹൃദയം.
മഴയേ, നീയാണു പ്രണയവും മരണവും.
നീതന്നെയീ പുഴയുടെയാഴവുമൊഴുക്കും.
ഇനിയും പെയ്യുക, നീ-
യെന്നിലേയ്ക്കു ശ്വസിക്കുക.
മഴയാണ് പുഴയുടെ ജീവന്‍.
മഴതന്നെ പുഴ, പുഴ മഴയും.
നനവു പറ്റാതെയീ പുഴയുടെ
ഹൃദയമുരുകുന്നതും, പിന്നെ
വരളുന്നതും, ഏങ്ങിനോവുന്നതും?
പരുക്കന്‍ തീരങ്ങളില്‍ തട്ടിയെന്‍
വരണ്ട ചര്‍മ്മം മുറിയുന്നതും?
കാതരമായ്പ്പെയ്യാതെ നീ-
യൊളിച്ചിരിപ്പതിനാലേ,
മണല്‍തെളിഞ്ഞെന്റെയാഴങ്ങളില്‍
നഗ്നത പോലും വിളറിവെളുക്കുന്നതും.
ഒഴുകാന്‍ മറക്കുന്നതെന്തെന്നു ഞാന്‍!
മറക്കുന്നതല്ലെന്നു ഹൃദയം.
മഴയേ, നീയാണു പ്രണയവും മരണവും.
നീതന്നെയീ പുഴയുടെയാഴവുമൊഴുക്കും.
ഇനിയും പെയ്യുക, നീ-
യെന്നിലേയ്ക്കു ശ്വസിക്കുക.
മഴയാണ് പുഴയുടെ ജീവന്‍.
മഴതന്നെ പുഴ, പുഴ മഴയും.