Showing posts with label short poem. Show all posts
Showing posts with label short poem. Show all posts

Tuesday, April 03, 2018

Scared of #MeToo!


When I wore lipstick, they laughed at me.
When I walked the ramp, they scorned me.
When I said I am equal or more, they chased me.
When I showed I was better than them, they stoned me.
But when I told them that I don’t care,
They were scared. Of Me!

Monday, June 26, 2017

പുതുനാമ്പ്

ഒഴുകിയും പറന്നും നീ വരാനൊരുങ്ങുക.
ഇവിടമൊരുങ്ങികഴിഞ്ഞു.
സ്വപ്നങ്ങളുടെ മെത്തയിൽ,
കാത്തിരിപ്പിന്റെ പുതപ്പിനടിയിൽ 
കാത്തു വച്ചിരിക്കുന്നൊരു കുഞ്ഞു കൂടും
അതിനുള്ളിലൊരു പുഴയും.

Tuesday, January 26, 2016

ദൂരങ്ങളില്‍

ദൂരങ്ങളില്‍,
കവിത വിരിയുമൊരു ഹൃദയം
സമയം തുഴഞ്ഞിങ്ങുയാത്രചെയ്യുന്നു.

ചക്രവാളച്ചുവപ്പിനുമപ്പുറം
തണുത്ത മേഘക്കപ്പുകളിലവള്‍
വിരഹം മൊത്തുന്നുണ്ടാവുമിപ്പോള്‍.

പുസ്തകമണങ്ങളില്‍പ്പെട്ടു
ദൂരമറിയാതെ ഞാനോ,
ഇത്തിരിവട്ടത്തില്‍
കാത്തിരിപ്പിന്‍റെ കൈയിലാകാശം നോക്കുന്നു.

പ്രണയം വാർന്നു വീഴുന്ന ദേഹവും നോക്കി
രണ്ടുപേരിങ്ങനെ...
ദൂരങ്ങളില്‍...

Wednesday, January 20, 2016

ശരീരമില്ലായ്മയുടെ പ്രണയം

അതല്ലേ പ്രണയം?
സ്പര്‍ശവും ചര്‍മ്മഗന്ധവും ഉന്മാദവും
നിഴലല്ലേ, നിറമല്ലേ, മാഞ്ഞുപോകും.
നിന്‍റെ പ്രണയം നിന്നോളം മാത്രം.

പുകമഞ്ഞിനപ്പുറമവളുണ്ടെന്നതും
പുസ്തകമണത്തിലോര്‍മ്മ പൂക്കുന്നതും
ഒരുമാത്ര മിന്നല്‍പ്പിണരിലവളുണരുന്നതും
മാത്രമല്ലേ പ്രണയം?

ദൂരകാലങ്ങളില്ലാതെ,
കരിയിലയനക്കങ്ങളില്‍
പരസ്പരം കാണ്മതല്ലേ പ്രണയം?
ശരീരമില്ലായ്മയിലല്ലേ പ്രണയം?


Saturday, January 16, 2016

Snow roads

Keeper of my frangipanis,
Though far,
The dark sheen of your cheeks
Melts my melancholy away.

When your flowing hair sweeps over the flowers
Sprouted and bloomed in bereavement,
The snow-laden roads here gather some warmth.
For me, to smile.

Friday, January 15, 2016

മഞ്ഞുവഴികള്‍

എന്‍റെ ചെമ്പകങ്ങളുടെ തോട്ടക്കാരീ,
ദൂരെയാണെങ്കിലും
നിന്‍റെ കവിളുകളുടെ ഇരുണ്ട നിറമുള്ള തിളക്കം
എന്‍റെ വിഷാദമുരുക്കി മാറ്റുന്നു.
വിരഹം കിളിര്‍ത്തുപൂത്ത ചെമ്പകങ്ങളില്‍
നിന്‍റെ മുടിയിഴയോര്‍മ്മകള്‍ ചാഞ്ഞുവീണുപടരുമ്പോള്‍
അറിയാതെയെങ്കിലും പുഞ്ചിരിക്കാന്‍
ഇവിടങ്ങളില്‍
മഞ്ഞുവീണവഴികള്‍ ചൂടൊരുക്കാറുണ്ട്.

.

Saturday, April 25, 2015

My Choice

"My Choice", said she.
A sigh latched the door to my dreams,
And the debate ended.
There died a baby unborn,
Choking on choices we made.


Wednesday, January 21, 2015

Exile

When you stole my tongue
And gave me English,
I lost my mother
And was exiled at home!

Saturday, December 13, 2014

നീ

നിന്നിലൂടെനിക്കൊരു ശിഖരം
മുളപ്പിക്കണ,മെന്റെ ചോര നീട്ടണം
നിന്നിലൂടൊഴുക്കണം പരമ്പര,
നീയാകണമെന്‍ മരവും കാടും.
 

കള്ളന്‍

കുഞ്ഞുപൂമ്പാറ്റച്ചിറകിലെ
വര്‍ണ്ണപ്പൊട്ടുചെത്തിയെന്‍
പുസ്തതകത്തിലൊളിപ്പിച്ചു.

നിറംചോര്‍ന്നോരുടലും
ചോരപൊടിയും കിനാക്കളു-
മെങ്ങൊളിപ്പിക്കും ഞാന്‍?

കട്ടതൊന്നുമൊളിപ്പിക്കാ-
നറിയാതെ മണ്ണിലിന്നും..

Being Poor Isn't That Bad!

It was about 11 am. The bell rang. It was the postman. I was waiting for him for a week.  I had subscribed to Mathrubhumi Weekly a couple of...