Saturday, December 13, 2014

നീ

നിന്നിലൂടെനിക്കൊരു ശിഖരം
മുളപ്പിക്കണ,മെന്റെ ചോര നീട്ടണം
നിന്നിലൂടൊഴുക്കണം പരമ്പര,
നീയാകണമെന്‍ മരവും കാടും.
 

കള്ളന്‍

കുഞ്ഞുപൂമ്പാറ്റച്ചിറകിലെ
വര്‍ണ്ണപ്പൊട്ടുചെത്തിയെന്‍
പുസ്തതകത്തിലൊളിപ്പിച്ചു.

നിറംചോര്‍ന്നോരുടലും
ചോരപൊടിയും കിനാക്കളു-
മെങ്ങൊളിപ്പിക്കും ഞാന്‍?

കട്ടതൊന്നുമൊളിപ്പിക്കാ-
നറിയാതെ മണ്ണിലിന്നും..

യാത്ര

കാഴ്ച മങ്ങി, നീയൊറ്റയ്ക്കു 
യാത്രയാവുമ്പോള്‍.
ചുണ്ടിലുപ്പുുതീണ്ടുന്നു,
നീയകലെ മാഞ്ഞുപോകുമ്പോള്‍..

ബാലരക്തം

നെഞ്ചോടടുപ്പിച്ച കളിപ്പാവയും പേറി
വിരലും കടിച്ചുപോണൂ, 
അരുമയാം പൈതല്‍വിദ്യ നേടാന്‍.
കാഴ്ചയൊളിപ്പിച്ചു കാത്തിരുന്നൊരാള്‍,
അവിടെ..
ബാലരക്തം

Monday, December 08, 2014

പുഴമാംസം


ഒരു ശാന്തിഗീതം കൊതിച്ചെത്തിയപ്പോള്‍
പുഴ പാടിയതൊരു ചരമഗീതം.
ഓരോ തരിയിലും ഭൂതവും ഭാവിയും പേറി
മരിക്കാന്‍ കിടക്കുന്നൂ പുഴ സ്വന്തം ചരമഗീതവും പാടി!

നീണ്ട കൊക്കുപിളര്‍ത്തിയൊരു പക്ഷി
തിളയ്ക്കുും മണല്‍പരപ്പില്‍ കാത്തിരിക്കുന്നു,
ഒരുതുള്ളികൊണ്ടു ദാഹമകറ്റാനാവാം
ഒരുകൊത്തു പുഴമാംസം കൊണ്ടു വി‍ശപ്പടക്കാനുമാവാം.

മരണം - അതെത്ര ഭീകരം!
ഒരു പുഴയ്ക്കൊക്കെ മരിക്കാനുമാവുമോ?

Wars

Once upon a time, there was a couple. They lived a peaceful life in a little apartment in a big city. They had a girl. 3 year old. They didn...