Sunday, April 18, 2010

Lost in Thought


Moments of lucidity.. lost in thought.. 


...............................................................

Thoughts of Dusk...

അറിയാതെ കൊഴിഞ്ഞു വീഴുന്ന ഇലകള്‍...
മഞ്ഞയും ചുവപ്പും നിറങ്ങളില്‍...
പഴമയുടെ നന്മയും ഇന്നലെയുടെ മഹിമയും ഒരു നിമിഷത്തിന്റെ പതനത്തില്‍ വീണടിയും...
അസ്തമയ സൂര്യന്റെ ഇളം കതിരുകള്‍ പോലെ മങ്ങി മറയുന്ന സൌന്ദര്യം...
ഓര്‍മ്മകള്‍ പോലെ...
ഒത്തിരി കാത്തു വച്ച ഓര്‍മ്മകള്‍ മാഞ്ഞു പോകുമ്പോള്‍, ഞെട്ടറ്റ ഇലകളോട് എന്തെന്നില്ലാത്ത സ്നേഹം...
മുറിവിലും വലിയ പാടുകള്‍! 
കടങ്ങള്‍ കൂടുമ്പോള്‍ കടപ്പാടുകള്‍ മറന്നു പോകുന്നു.
കടമെടുത്ത വാക്കുകള്‍... കടം വാങ്ങിയ വികാരങ്ങള്‍...
ദൂരങ്ങളും അകലങ്ങളും തമ്മില്‍ ഉള്ള വ്യത്യാസം ആല്ലേ ജീവിതം...
... അറിയാത്തവനും അറിയുന്നവനും ഒരേ ഭൂമിയില്‍ വസിക്കും...
... മുറിവിലും വലിയ പാടുകളും പേറി!


.......................................................................................

Saturday, April 17, 2010

Pains?

All our pains have a life of their own. From the moment of its birth to its unpredictable cessation... When I feel that weight on my heart, when I feel that numbness again, I realize that life is still in me. And that no matter what, life has to go on... 
Sleepless nights, thoughtless moments, dumb evenings.. know not what... All the universe seems to be conspiring against me...
Who is with me? This question resounds in the silence of vacuum around me... I know there wont be a response, and that my question doesn't make a difference, except that I could listen to the echo...
Mistakes had always been there, part of me. But there had been moments of love, care and fulfillment too. I count on them. Rather, I try to count on them...


When life seems to be endless, tasteless and aimless, I go to Him. I pester him for all my despairs, because I have no one to confide to... I don't listen, I only speak. I go on... till I calm down.. Tired, I will walk back to my room...


Pains.. They live on. They will come back, I know. I now love them.. for no reason... or for some 'obvious' reasons...




....................................................................

Wednesday, April 14, 2010

Writing on the wall...

കുഞ്ഞുന്നാളില്‍ ഭിത്തിയില്‍ കുത്തിവരച്ചപ്പോളെല്ലാം ആരെങ്കിലും വഴക്ക് പറഞ്ഞിരുന്നു.
ഇന്ന് ഞാന്‍ വളര്‍ന്നു പന പോലെ ആയപ്പോള്‍ എല്ലാരും ഭിത്തിയില്‍ എഴുതാന്‍ പ്രേരിപ്പിക്കുന്നു. Facebook- ന്റെ മറിമായം.

What comes aftrwards...

പിന്നീട് വരുന്നത് എന്തായാലും സത്യമായും ഞാനിഷ്ടപ്പെടുന്നില്ല. ദൂരെ, കാഴ്ച എത്താത്ത കോണുകളില്‍ തുടക്കം കാത്തു കിടക്കുന്ന അനേകം സത്യങ്ങള്‍ ഉണ്ട്. ഒരിക്കല്‍ അവ യാത്ര ചെയ്തു തുടങ്ങും. ഇന്ന് അവയെല്ലാം ഏതോ അഹങ്കാരത്തിന്റെ നിദ്രയിലാണ്. ആവശ്യകത വാതില്‍ക്കല്‍ മുട്ടുമ്പോള്‍ അവ യാത്ര ചെയ്തു തുടങ്ങും. ഇന്നിന്റെ മുഖത്ത് നോക്കാന്‍ ധൈര്യം ഇല്ലാത്ത ആ സത്യങ്ങളെ എനിക്ക് വെറുപ്പാണ്. അതുകൊണ്ട്, പിന്നീട് വരുന്ന സത്യങ്ങളെ എനിക്ക് ഇഷ്ടമല്ല.

Tuesday, April 13, 2010

Voice Unheard...


Today is a day of sorrow, since I heard the voice.
Its a long time now, but haven't forgotten its tint.
Soft like a flower, yet cold in its center and sharp on the edges.
It fell on my ears, like rain on a summer's day.

I wonder, why I'm alive! when life is just a dream.
Distance is like a tree: it grows, yet no one sees.
So the tree grew, gave shade for me to rest.
And now, I shed tears. Drops aren't there, but flows.

'Come back, you coward'- I often have to tell my mind.
For it backs off like a dog in an unseen clan.
When back, I'm at home, the real me, the monster.
For it knows someone's sad, knowing well that I'm mad.

Destiny! I never believed in it, even when my pulses proved it.
To be was my destiny? May be! because I never wanted to be!
Shadows grew too long till the black ate the white.
Till the doors of my life were unsafe in the night.

Ah! Yes, the voice. It still is loud like the evening Sun.
As always, it pricks the softest of all flesh- the heart.
When the pain recedes, I realize that voice wasn't real.
Then begins THE pain, for what's lost causes greater pain!

എനിക്ക് അമ്മയെപ്പോലെ സ്നേഹിക്കണം.. സ്നേഹിച്ചു മരിക്കണം...

Saturday, April 03, 2010

Kurishum oru Pranayavum

പ്രണയം ഒരു സമസ്യയാണ്. മരണം പോലെ. എത്ര കൊതിച്ചാലും മുഴുവന്‍ കിട്ടാത്ത സമസ്യ. എത്ര ശ്രമിച്ചാലും കയ്യില്‍ ഒതുങ്ങാത്ത സമസ്യ. ഒരു ദുഃഖ വെള്ളിയുടെ തണലില്‍ ഇരുന്നു ചിന്തിച്ചു ഉണ്ടാക്കിയ വാക്യങ്ങളല്ല ഇവ. ഒരു ജന്മം കൊണ്ട് നേടിയ അറിവാണ്. സത്യം, മിഥ്യ, പ്രകാശം, ഇരുട്ട്, വെള്ള, കറുപ്പ്, ഞാന്‍, നീ... അങ്ങനെ ഒത്തിരി ഒത്തിരി വൈരുധ്യങ്ങള്‍ നിറഞ്ഞ ഒരു ദിവസം ആണ് എന്‍റെ ദുഃഖ വെള്ളി. കണ്ണുയര്‍ത്തി നോക്കിയപ്പോള്‍ കണ്ടത് ജീവനറ്റ ഒരു ശരീരം! കണ്ണടച്ചപ്പോള്‍ കണ്ടതും ജീവനില്ലാത്ത സ്വപ്‌നങ്ങള്‍... പിന്നെ ഓര്‍ത്തപ്പോള്‍ തോന്നി, എവിടെയും ജീവന്‍ കാണാന്‍ പറ്റും എന്ന്... മരണത്തിലും... പ്രണയത്തിലും... അകലത്തിലും... 
ഒരു ദുഃഖ വെള്ളിയുടെ കഥ അങ്ങനെ തീരുന്നു. ഇനി ഒരു ദിവസം കൂടി കുരിശില്‍ നോക്കി കഴിച്ചു കൂട്ടും. പിന്നെ കുരിശു മറക്കും... സാവധാനം ജീവന്‍ മരവിക്കും... ഒടുവില്‍ ഒറ്റക്ക്, ഒരു കുരിശു പോലെ, ഒരു മലമുകളില്‍ ഞാന്‍ നില്‍ക്കും... പണ്ട് മറന്ന ഏതോ ഒരു പാട്ടിന്റെ വരികള്‍ ഓര്‍ക്കാന്‍ ശ്രമിച്ച്... വീണ്ടും ഒരു ക്രിസ്തു വരുന്നത് വരെ...

...

Being Poor Isn't That Bad!

It was about 11 am. The bell rang. It was the postman. I was waiting for him for a week.  I had subscribed to Mathrubhumi Weekly a couple of...