Wednesday, January 20, 2016

ശരീരമില്ലായ്മയുടെ പ്രണയം

അതല്ലേ പ്രണയം?
സ്പര്‍ശവും ചര്‍മ്മഗന്ധവും ഉന്മാദവും
നിഴലല്ലേ, നിറമല്ലേ, മാഞ്ഞുപോകും.
നിന്‍റെ പ്രണയം നിന്നോളം മാത്രം.

പുകമഞ്ഞിനപ്പുറമവളുണ്ടെന്നതും
പുസ്തകമണത്തിലോര്‍മ്മ പൂക്കുന്നതും
ഒരുമാത്ര മിന്നല്‍പ്പിണരിലവളുണരുന്നതും
മാത്രമല്ലേ പ്രണയം?

ദൂരകാലങ്ങളില്ലാതെ,
കരിയിലയനക്കങ്ങളില്‍
പരസ്പരം കാണ്മതല്ലേ പ്രണയം?
ശരീരമില്ലായ്മയിലല്ലേ പ്രണയം?


No comments:

Post a Comment

Being Poor Isn't That Bad!

It was about 11 am. The bell rang. It was the postman. I was waiting for him for a week.  I had subscribed to Mathrubhumi Weekly a couple of...