Tuesday, January 26, 2016

ദൂരങ്ങളില്‍

ദൂരങ്ങളില്‍,
കവിത വിരിയുമൊരു ഹൃദയം
സമയം തുഴഞ്ഞിങ്ങുയാത്രചെയ്യുന്നു.

ചക്രവാളച്ചുവപ്പിനുമപ്പുറം
തണുത്ത മേഘക്കപ്പുകളിലവള്‍
വിരഹം മൊത്തുന്നുണ്ടാവുമിപ്പോള്‍.

പുസ്തകമണങ്ങളില്‍പ്പെട്ടു
ദൂരമറിയാതെ ഞാനോ,
ഇത്തിരിവട്ടത്തില്‍
കാത്തിരിപ്പിന്‍റെ കൈയിലാകാശം നോക്കുന്നു.

പ്രണയം വാർന്നു വീഴുന്ന ദേഹവും നോക്കി
രണ്ടുപേരിങ്ങനെ...
ദൂരങ്ങളില്‍...

No comments:

Post a Comment

When to use AI: The new age executive challenge

Rina had always been proud of her emails. They were clean, polite, and efficient. Her subject lines were sharp. Her bullet points were tidy....