(*കടപ്പാടിലൊതുക്കുവാനാകാത്ത രാജീവ് മാങ്കോട്ടിൽ എന്ന കുഞ്ഞു വല്യ മനുഷ്യന്)
Saturday, October 31, 2015
മനുഷ്യര്‍*
(*കടപ്പാടിലൊതുക്കുവാനാകാത്ത രാജീവ് മാങ്കോട്ടിൽ എന്ന കുഞ്ഞു വല്യ മനുഷ്യന്)
Friday, October 09, 2015
Time flies. So do we.
Time flies like the birds of the sky.
So do we in the sky of our time.
Fleeting moments of joy are the treasures,
That keep us going in this hunt.
A dip, quick and firm
In the waters of calm and beauty
Are enough to keep the wings fluttering
Till the heart stops mid air and you gasp for breath.
Then you fall.
It's the fall you were born to fall.
That final fall will bring you the heights of your glory.
The height of your fall is the joy of your soon begone life.
Longer the fall, greater the joy.
So, if you are still alive,
And if you are not yet a bird,
Discover your wings and learn to fly.
If you are a bird and if you're flying low,
Find your speed and learn to fly high.
If you are flying high as if there is no end,
Get ready to end it all and fall free through the maze.
For, life is short,
And time flies like the birds of the sky.
Monday, September 14, 2015
Motionless Blue eyes
He was the most wonderful guy she had ever met. That was why she chose to live with him. The proposal and acceptance were easy. A year after they got together, he fell ill. Illness led to paralysis. She had no complaints. She worked at an office and made a meager income that was just sufficient for their survival. But she did not surrender to her fate, because she was able to find joy in his blue eyes.
She had to retire when age told her to. They enrolled themselves in a senior citizens' home. There, in the quiet of lingering grand old memories, she continued to look into his motionless blue eyes.
That day, her alarm did not wake her up. Her open eyes were looking into his in peace. But this time both pairs were motionless.
There was a strange calm in the room. And I begin to wonder if I saw a drop of tear forming at the corners of his motionless blue eyes.
Wednesday, September 09, 2015
Wednesday, July 15, 2015
Saying Goodbye to RKV (RGUKT-RK Valley)
Three years! What did you do?
Nothing much. Went around a 350 acre campus, met a lot of sweet, intelligent, wonderful, ambitious and innocent students, spoke to them in class rooms and on roads, smiled, laughed, watched movies and documentaries together, tried to inspire and got inspired! Had discussions and debates on serious and stupid issues. But, I made friends with thousands.
It was a great experience to be at RKV. All the negativities apart, at this moment of departure, I would like to look at the brighter side of past three years. It was great indeed.
I'm sure I would never get such innocent and fresh students anywhere else in my life. The students of RKV are the best I have ever encountered- I can vouch for that. Not only are they talented, but also creative on both sides of the brain. It is true that some students are distracted by the infatuations of teen-age. But that apart, they are wonderful. Their minds are the 'tabula rasa' (clean slate) of Aristotle literally. A teacher can make an impact if s/he wants to.
My interactions with students were based on the concept that students are learners who can learn on their own if the teacher provided a kind of structural opportunity or scaffolding. I am not sure how much I succeeded- my students have to judge. But I found that students at least 'tried' to do what I asked them to do. At least a few of my students made 'speaking English' a habit. And that is what makes me happy.
After three years of 'RKV'ing, when I walk on the roads of this campus, I get more smiles than I can handle. I guess one reaps what one sows! Sometimes a hundred fold! I care to give a smile to whoever cares to receive one. That establishes a human relationship. I believe in the adage 'If the person you meet doesn't have a smile, give her/him one of yours'.
My faculty friends and neighbours of RKV are family to me. Each one of them in their individual style has cared for, helped, and expressed concern and love at the times I most needed them. Without mentioning names I would like to feel grateful to all of them: those who cooked for me, those who substituted me, those who gave a consoling word, those who visited with kindness, those who smiled, and those who stood with me in my difficult times.
I started my family here at RKV. My wife- the sweetest person I have ever known- stood by me in my struggles. We stood the test of times together. We protected and strengthened each other when life put us through tough oddities. I owe her a lot! When she joined me here, we were a nascent family! The people of RKV helped us make life meaningful and joyful.
Finally, I should not end this by not mentioning the hills of RKV. The fortress that burns, fans and freezes RKV. You stupid hills have given me a tough time. You have burned me in summers and froze me in winters. The little rains you managed, helped to drench mind and body. Everyone might go away, but You will remain. You won't be forgotten!
It's time to leave RKV. Like I said in the beginning, I am not talking of the negativities of this place. It would take ever! Better things are there to invest my thoughts on. Like the sunshine of early mornings. Like the dew of winter nights. Like the gales of July nights. Like the milkman who says 'thanqe' every morning. Like the old, panting, noisy APSRTC bus that visits us twice a day. Like the proud honking of CGR. Like the '25-seating capacity' of RKV auto rickshaws. Like the monkeys that took mangoes from my house and dirtied my corridor. Like the laughter and cries of new born babies at the staff quarters. Like the tomato rice mess mornings and tough chappathi canteen evenings. Like the ten-Rupee mango from the fruit vendor. Like the Saturday WAT-CAT rushes. Like the never ending, ever-going-on construction work. Like the graffiti on the walls of our class rooms. Like the lone student couples stealing a word or two on the corridors. Like the candid attempts to copy in the exams. Sheer joy. All of these provided sheer joy. I can go on with the list for ever. Three years have filled me with such positivity.
Then why am I leaving the campus? Oh! That's a tough one to answer. You see, in life, I am a traveler. I like to explore fresher pastures and experience newer things. Yes, it is a risk. But without reasonable risks, no life progresses. I have to grow and improve myself. I have to equip myself for greater challenges. RKV is too comforting that it sometimes fails to offer a challenge or a threat that makes you grow. So I move out and try my luck. May be, I will feel bad about it. But for now, I a feeling excited, because I am challenged.
Dear RKV, dear administrators, dear co-faculty, dear staff, dear families, and DEAREST STUDENTS, I will miss you all greatly.
Wednesday, 15.07.2015
Monday, July 13, 2015
മലയാളി എന്തുകൊണ്ട് ഇംഗ്ലീഷിനെ പേടിക്കുന്നു?
ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് സ്ഥിതി എന്ന് ഞാന്‍ കരുതുന്നു. ഇത്രയധികം ബഹുമാനിക്കപ്പെട്ടിട്ടും, അംഗീകരിക്കപ്പെട്ടിട്ടും മലയാളിക്ക് ഇംഗ്ലീഷ് ഭാഷയുടെ കാര്യത്തില്‍ ആത്മവിശ്വാസം കൈവന്നിട്ടില്ല. സാധാരണ മലയാളി, ഡിഗ്രി ഉള്ള ആളാണ് എങ്കിലും ഇംഗ്ലീഷില്‍ സംസാരിക്കണം എന്ന് കേട്ടാല്‍ മുട്ടുവിറച്ച് ഒഴിവാകും. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? വിദ്യാഭ്യാസവും അനുഭവങ്ങളും എന്തുകൊണ്ട് ഈ പേടി മാറ്റുന്നില്ല?
മലയാളിയുടെ ഇംഗ്ലീഷ് പേടിയെ 'മലയാളിംഗ്ലിഷ്' അവലോകനം ചെയ്യട്ടെ.
1. മലയാളിക്ക് ഇംഗ്ലീഷിനെയല്ല, ഇംഗ്ലീഷുകാരെയാണ് പേടി
ഇത് ഒരു സാമൂഹ്യ അവലോകനം അല്ലെങ്കിലും താത്വികമായ ഒരു അവലോകനം ആവശ്യമാവുന്നു. വിദേശീയ അടിമത്തം കൊണ്ട് വീര്‍പ്പു മുട്ടുന്നതിനു മുന്‍പേ മലയാളി ജാതി വ്യവസ്ഥയുടെ പിടിയില്‍ ശ്വാസം മുട്ടിയിരുന്നു. അന്ന് മുതലേ സാധാരണക്കാരന് (സാധാരണക്കാരന്‍=താഴ്ന്ന ജാതിക്കാരന്‍=ഇന്നത്തെ മധ്യവര്‍ഗം, പാവപ്പെട്ടവര്‍) പണത്തിലും ജാതിയിലും സ്ഥാനത്തിലും കൂടിയവരെ പേടി ആയിരുന്നു. ഏറാന്‍ മൂളലും താഴ്ന്ന് വണങ്ങലും എല്ലാം ഇതിന്റെ ലക്ഷണങ്ങള്‍ ആണ്. മേലാളനോടുള്ള പേടി ബ്രിട്ടീഷുകാരനോടുള്ള പേടിക്ക് വഴി മാറി. അവര്‍ നമ്മെ ഇംഗ്ലീഷും, വിരലില്‍ എണ്ണാവുന്നാത്ര തോക്കുകളും പട്ടാളക്കാരെയും കാട്ടി പേടിപ്പിച്ച് ഭരിച്ചു. ഒടുക്കം അവര്‍ പോയപ്പോള്‍ നമ്മള്‍ ഇംഗ്ലീഷിനെ തുടര്‍ന്നും പേടിച്ചുകൊണ്ടിരിക്കുന്നു. കാരണം ഒന്നുമില്ല ഈ പേടിക്ക്. അടിസ്ഥാനം ഇല്ലാത്ത പേടി. ന്യായവും യുക്തിയും ഇല്ലാത്ത പേടി. ഇംഗ്ലീഷ് വെറും ഒരു ഭാഷ ആണെന്നും അത് പഠിക്കാനും സംസാരിക്കാനും ഒരു ബുദ്ധിമുട്ടും ഇല്ല എന്നും തിരിച്ചറിയാത്തതിനാല്‍ ഉള്ള പേടി. സത്യത്തില്‍ മലയാളം പോലെയുള്ള, കടുകട്ടിയായ മറ്റു ഭാഷകള്‍ ചുരുക്കം ആണ്. മലയാളം അറിയുന്നവന്‍ എന്തിന് ഇംഗ്ലീഷ് പോലുള്ള ഒരു ലളിതമായ ഭാഷയെ പേടിക്കണം? അതുകൊണ്ട്, ഇംഗ്ലീഷ്പേടി കളയൂ. അത് കാരണമില്ലാത്ത ഒരു പേടിയാണ്.
2. മലയാളി മടിയനാണ്
ഒരു ഭാഷയും ഉപയോഗിക്കാതെ പഠിക്കാനാവില്ല. തപാലില്‍ നീന്തല്‍ പഠിക്കാനാവില്ലല്ലോ! സംസാരിക്കാതെ, എഴുതാതെ, വായിക്കാതെ, കേള്‍ക്കാതെ ഒരു ഭാഷയും പഠിക്കാന്‍ പറ്റില്ല. കുഞ്ഞുങ്ങള്‍ ഭാഷ പഠിക്കുന്നത് സംസാരിച്ചും കേട്ടും ആണ്. അങ്ങനെയേ മുതിര്‍ന്നവര്‍ക്കും ഭാഷകള്‍ പഠിക്കാന്‍ പറ്റൂ. മടിയനായ മലയാളി സംസാരിക്കാതെ ഇംഗ്ലീഷ് പഠിക്കാന്‍ ഇറങ്ങിത്തിരിച്ചാല്‍?
പ്രിയപ്പെട്ട മലയാളീ, ഇംഗ്ലീഷ് പഠിക്കാന്‍ എളുപ്പം ആണ്. താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്തു നോക്കൂ, ഇംഗ്ലീഷ് എളുപ്പത്തില്‍ വശമാവുന്നത് അനുഭവിക്കൂ.
- എ. ദിവസവും അല്പം ഇംഗ്ലീഷ് വായിക്കണം
- ബി. ദിവസവും അല്പം ഇംഗ്ലീഷ് കേള്‍ക്കണം
- സി. ദിവസവും അല്പം ഇംഗ്ലീഷ് എഴുതണം
- ഡി. ദിവസവും അല്പം ഇംഗ്ലീഷ് സംസാരിക്കണം
ഇവ ചെയ്‌താല്‍ നിങ്ങള്‍ മടിയന്‍/മടിച്ചി അല്ലാതാവുകയും ഇംഗ്ലീഷ് എളുപ്പത്തില്‍ കൈവശമാവുകയും ചെയ്യും.
3. മലയാളി താരതമ്യം ചെയ്യുന്നു
നക്ഷത്രങ്ങളെ ലക്‌ഷ്യം വച്ചാലേ ചന്ദ്രനില്‍ എങ്കിലും എത്തൂ. അതുകൊണ്ടാവാം മലയാളി ഇംഗ്ലീഷ് പഠിക്കുമ്പോള്‍ 'റ്റൈറ്റാനിക്കിലെ' ജാക്കിനെയും റോസിനെയും പോലെ സംസാരിക്കണം എന്ന് ലക്‌ഷ്യം വയ്ക്കുന്നത്. നല്ലതുതന്നെ. പക്ഷെ, യാഥാര്‍ഥ്യബോധം കൂടി വേണ്ടേ? മലയാളി സംസാരിക്കുമ്പോള്‍ മലയാളി ഇംഗ്ലീഷ് സംസാരിക്കുന്നതില്‍ എന്താണ് തെറ്റ്? ഭാഷ സംവദിക്കാനുള്ളതാണ്. അത് സാധിക്കുന്നിടത്തോളം നിങ്ങള്‍ ജാക്കിനെയോ റോസിനെയോ പോലെ സംസാരിക്കണം എന്നില്ല. ചാക്കുണ്ണിയെ പോലെയും റോസമ്മയെ പോലെയും സംസാരിച്ചാല്‍ മതി. അല്ലെങ്കില്‍ തന്നെ മലയാളിയുടെ ഇംഗ്ലീഷ് ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. അതുകൊണ്ടാണല്ലോ ലോകത്തെവിടെയും മലയാളികള്‍ വിജയകരമായി ജീവിക്കുന്നത്. അതുകൊണ്ട് പ്രിയപ്പെട്ട മലയാളീ, നിങ്ങളെ നിങ്ങളുമായി മാത്രം താരതമ്യം ചെയ്യുക. എന്നിട്ട് സംസാരിച്ചുതുടങ്ങുക. ഇംഗ്ലീഷ് എളുപ്പമാണ്.
4. മലയാളി മുഖംമൂടികളെ ഇഷ്ടപ്പെടുന്നു
അല്പം കാശും പത്രാസുമൊക്കെ ആയിക്കഴിയുമ്പോള്‍ മലയാളി കാറും വീടും വാങ്ങി അയല്‍ക്കാരെ അകറ്റും. പിന്നെ പുതിയ 'ഉയര്‍ന്ന' ആളുകളെ പരിചയപ്പെടും. താന്‍ വേറെ 'വലിയ' ആരോ ആയി എന്ന് ഭാവിക്കും. സ്വന്തം മുഖംമൂടി മിനുക്കി താന്‍ വേറെ ആരോ ആണ് എന്ന് അഹങ്കരിക്കും.
ഇതിനുള്ള ഒരു മാര്‍ഗമായി ഇംഗ്ലീഷിനെ കാണുന്ന/ഉപയോഗിക്കുന്ന മലയാളികള്‍ ഉണ്ട്. അവര്‍ക്ക് പത്രാസ് എളുപ്പത്തില്‍ ഉണ്ടാവുമെങ്കിലും ഇംഗ്ലീഷ് അത്ര എളുപ്പത്തില്‍ ഉണ്ടാവില്ല. കാരണം, നമ്മെ നാം ആയിരിക്കുന്നതുപോലെ പ്രകടിപ്പിക്കാന്‍ ആണ് ഭാഷ ഉപകരിക്കുന്നത്. വച്ചുകെട്ടലുകളെയും മുഖംമൂടികളെയും ഭാഷ എളുപ്പത്തില്‍ ചതിക്കും. അതുകൊണ്ട്, പ്രിയപ്പെട്ട മലയാളീ, മുഖം മൂടിയില്ലാതെ ഇംഗ്ലീഷ് സംസാരിച്ചു തുടങ്ങൂ. ഇംഗ്ലീഷ് എളുപ്പമാണ്.
5. മലയാളിക്ക് തെറ്റു വരുത്താന്‍ പേടിയാണ്
സ്കൂളില്‍ തെറ്റുവരുത്തുമ്പോള്‍ അടികിട്ടിയ ഓര്‍മയില്‍ ജീവിതത്തില്‍ തെറ്റുവരുത്താന്‍ മലയാളി പേടിക്കുന്നു. അത് നാണക്കേടായി കരുതുന്നു. മലയാളീ, നിങ്ങള്‍ ഒന്ന് മറക്കുന്നു: വീഴാതെ നടക്കാന്‍ പഠിക്കില്ല ആരും. ശ്രമിച്ചാല്‍ തെറ്റുവരാന്‍ സാധ്യത ഉണ്ട്. പക്ഷെ, തെറ്റു വരുത്താതെ ഒരു ഭാഷയും പഠിക്കാന്‍ കഴിയില്ല. തെറ്റു വരുത്തിയാലേ, ശരികള്‍ പഠിക്കൂ. നിങ്ങള്‍ തെറ്റുവരുത്തുകയും, അത് തിരിച്ചറിയുകയും ചെയ്യുകയാണെങ്കില്‍ അഭിമാനിക്കൂ, കാരണം നിങ്ങള്‍ നന്നായി പഠിക്കുകയാണ്. അതുകൊണ്ട്, പ്രിയപ്പെട്ട മലയാളീ, പേടിക്കാതെ തെറ്റുവരുത്തൂ, തെറ്റുകളില്‍ നിന്നും പഠിക്കൂ. ഇംഗ്ലീഷ് എളുപ്പമാണ്.
എല്ലാത്തിനും ഉപരിയായി ഏതൊരു ഭാഷയെയും പോലെ, ഉപയോഗിക്കുന്നവര്‍ക്ക് ഇംഗ്ലീഷ് എളുപ്പത്തില്‍ കൈവരുന്നു. ശരീരവ്യായാമം ചെയ്യുന്നവന് മസില്‍ വരുന്നതുപോലെ ഭാഷ ഉപയോഗിക്കുന്നവന് ഭാഷ നല്ല വശമാകുന്നു. എത്ര ഉത്സാഹത്തോടെ ഉപയോഗിക്കുന്നോ, അത്ര മനോഹരമായി അത് ഉപയോഗിക്കാന്‍ കഴിയും. ഇതില്‍ പേടിയുടെ കാര്യം എന്താണ്? മലയാളീ, പേടിക്കാതെ ഇംഗ്ലീഷ് ഉപയോഗിക്കൂ. നിങ്ങളുടെ ഇംഗ്ലീഷ് മോശമല്ല. നല്ലതാണ്.
Monday, July 06, 2015
പുഴയും മഴയും
നനവു പറ്റാതെയീ പുഴയുടെ
ഹൃദയമുരുകുന്നതും, പിന്നെ
വരളുന്നതും, ഏങ്ങിനോവുന്നതും?
പരുക്കന്‍ തീരങ്ങളില്‍ തട്ടിയെന്‍
വരണ്ട ചര്‍മ്മം മുറിയുന്നതും?
കാതരമായ്പ്പെയ്യാതെ നീ-
യൊളിച്ചിരിപ്പതിനാലേ,
മണല്‍തെളിഞ്ഞെന്റെയാഴങ്ങളില്‍
നഗ്നത പോലും വിളറിവെളുക്കുന്നതും.
ഒഴുകാന്‍ മറക്കുന്നതെന്തെന്നു ഞാന്‍!
മറക്കുന്നതല്ലെന്നു ഹൃദയം.
മഴയേ, നീയാണു പ്രണയവും മരണവും.
നീതന്നെയീ പുഴയുടെയാഴവുമൊഴുക്കും.
ഇനിയും പെയ്യുക, നീ-
യെന്നിലേയ്ക്കു ശ്വസിക്കുക.
മഴയാണ് പുഴയുടെ ജീവന്‍.
മഴതന്നെ പുഴ, പുഴ മഴയും.
Saturday, June 27, 2015
മകള്‍ക്ക്
മറ്റു വർണ്ണപ്പൊതികളൊന്നും മകളേ,
നിന്‍റെ ജീവിതം നിനക്കുതന്നെ.
എന്‍റെ പ്രതീക്ഷകള്‍ നിന്‍റെ വഴികളില്‍
മതിലുതീര്‍ക്കില്ല, സത്യം.
നിര്‍ബന്ധമായ് നിന്നെത്തള്ളി ഞാനകറ്റില്ല.
കാരണമില്ലാതെ നോവിക്കില്ല.
സ്വര്‍ണക്കട്ടികള്‍ കരുതിവയ്ക്കില്ല,
നിനക്കുവേണ്ടത് നീതന്നെ നേടുക.
പറക്കുന്ന പക്ഷിയാകാന്‍ ജനിച്ച നീ
ചിറകുകെട്ടിയ, കൂട്ടിലെ പക്ഷിയാവണ്ട.
പറക്കും വരെ ഞാന്‍ തരാം ഭക്ഷണം,
ശേഷം നീ നിന്‍റെ ഗുരുവും ദീപവും.
നിന്‍റെ പുതപ്പുകള്‍ നീ നൂറ്റു നെയ്യുക.
നിന്‍റെ കിണ്ണങ്ങള്‍ നീ തന്നെ മോറുക.
നിന്‍റെ വിഴുപ്പു നീ തന്നെയലക്കുക.
നിനക്കുമാത്രമായി നീ നേടുന്നതു പകുത്തു
നീ കാണും വിശപ്പ് തുടയ്ക്കുക.
ഉള്ളില്‍ നീ ശക്തയാവണം.
നിന്‍റെ മേനി വീഴ്ത്താന്‍ നീളുമപരന്‍റെ
ദംഷ്ട്രകള്‍ തട്ടിയകറ്റി നീ പുലരണം,
കണ്ണിലെ സ്നേഹം മേയ്യിലൂറേണ്ട-
തെപ്പോഴെന്നറിയണം.
നീയറിയണം മേനിതന്നാശകള്‍ വെറും
കുതിരകളെന്നും, തേരാളി നീയെന്നും.
അമ്മയെപ്പോല്‍ നീ തന്‍റേടിയാവണം.
അക്ഷരങ്ങള്‍ ഒപ്പിയും തപ്പിയും വളരണം.
ചിന്തതല്‍ ചങ്ങലയറുത്ത്,
വാക്കുകള്‍ മേയ്ച്ചു മുന്നേറണം.
പേന നിന്‍ കരുത്താവണം,
ഉള്ളില്‍ നീ വളര്‍ന്നീടണം.
കവിതയൂറണം മൊഴിയിലും നിന്‍റെ വഴിയിലും.
സ്നേഹം കണ്ടെത്തണ-
മതിനെ ഭ്രാന്തമായ് പുല്‍കണ-
മതില്‍ വരും നാമ്പുകള്‍
പോന്നുപോല്‍ വളര്‍ത്തണം,
നിന്‍റെ പ്രതിച്ഛായയാക്കണം.
രുചികള്‍ നിന്നഭിരുചിയാകണം,
അവ നിന്നില്‍ സ്നേഹമായ് ഊറണം.
നീ ചുരത്തും പാലുപോല്‍ നിന്നിലെ
നന്മയും ചുരത്തുക കുഞ്ഞുങ്ങള്‍ക്കായ്
മകളേ, നിനക്കായ് ഒരു പുഞ്ചിരി മാത്രം
ഞാനെന്നും സൂക്ഷിക്കാം.
എന്നുമതുണ്ടെന്‍റെ പക്കലെന്നറിയുക,
നീയെന്‍ പൊന്നോമനയെന്നുമറിയുക.
Tuesday, June 02, 2015
കയ്യിലെ ചതുരങ്ങള്‍
കയ്യിലൊതുങ്ങുന്നു നിന്റെ ജീവിതം.
പറയാത്ത വാക്കും അറിയാത്ത പ്രേമവുമല്ലേ
നിന്റെ കൃത്രിമജീവന്റെയളവുകള്‍!
ഒരു മുഖം കാണാനുമതിലെ ഭാവമളക്കാനു-
മതിലലിഞ്ഞുപോവാനും നിനക്കാവുമോ!
കയ്യിലെ ചതുരത്തിലും അതിലെ പ്രകാശത്തിലും
നീ മറന്നുവച്ച സമയത്തിനു പേര്‍ ജീവിതം.
ചതുരത്തില്‍ നീയകപ്പെട്ടു മറന്നുപോയ
ചലനങ്ങള്‍ക്കു പേര്‍ സ്വാതന്ത്ര്യം.
ഉണരുക. ചതുരത്തില്‍ നിന്നുമുയിര്‍ക്കുക.
ഇനിയും സമയമുണ്ട്. ജീവിക്കാനും ചിരിക്കാനും.
കാറ്റിനോട്
മതില്‍ ഞാനടച്ചുവെച്ച കുഞ്ഞുങ്ങളും.
മന്ദമായ് വന്നു നീ തകര്‍ത്തതോ, ജീവനെന്നുഞാന്‍
നെഞ്ചിലേറ്റിയ കുഞ്ഞുനൊമ്പരം.
നിശ്ചലം നിന്നു നീ കവര്‍ന്നതെന്‍ പ്രണയവു-
മവളുടെ ശ്വാസനിശ്വാസങ്ങളും.
കാറ്റേ, നീയിനിയുമെന്തിനു വീശണമെന്റെ നാസികയിലു-
മീക്കരിന്തിരിവിളക്കിലും?
പോവുക ബന്ധങ്ങളൊത്തുനില്‍ക്കാത്ത നാട്ടിലേയ്ക്കു പറന്നു നീ,
തിരികെ വരാതിരിക്കുകീ മണ്‍കുടില്‍വാതില്‍ക്കലിനിയും.
Saturday, April 25, 2015
Saturday, March 21, 2015
AmmA
She glows with arrogance.
Yet in her State No one speaks ill of her.
For she feeds them for a Rupee,
And shares the booty!
Translation of the image:
Chennai Metropolitan Corporation
Breakfast timings: 7 am to 10 am
Idli (1 number) Rs. 1
Pongal Rs. 5
Lunch timings: 12 pm to 3 pm
Sambar Rice Rs. 5
Lemon Rice Rs. 5
Curry Leaf Rice Rs. 5
Curd Rice Rs. 3
Dinner timings: 6 pm to 9 pm
Chapati (2 numbers) Rs. 3
Parcel facility is not available
30 Silvers of the Vice Chancer
Sat a few thousands in calm silence of truth,
Covered in the fog of hunger and thirst,
Smeared with the dirt of scorn, ignored.
Glimpsed her mom faintly as she fainted.
Another shed a tear drop for his dreams
Of a just tomorrow- a student's dream in vain?
Counting what was just delivered in bundles.
Marching, they swished latis and last,
On hungry little girls and thirsty little boys.
Of good food and enough water,
Of clean clothes and some freedom.
Latis watched as the Vice* Chancer** passed by.
They dropped one by one like kites in gale.
'You', said the Vice one 'are at fault for your state'.
Helpless, hopeless, the little ones fell to hunger.
Silent like lambs, lamed too soon by life,
Walked they, the road of shame and defeat,
While the Vice one grinned victorious and counted his 30 silvers!
**opportunist and self-seeker
Friday, March 13, 2015
Obsession
She moves around wagging her broom.
Monotony fills the dust pan,
As she smears smiles around.
.
I wouldn't do it you know, monotony!
It kills. Takes away all fun.
How d'ya do it? Obsessed?
.
"I love you. Love makes all interesting."
.
For now, sweeping is meaningful.
And beautiful.
Love makes it!
Saturday, March 07, 2015
സ്വാതന്ത്ര്യചിന്തകള്‍- മാധവിക്കുട്ടിക്കൊപ്പം.
Wednesday, March 04, 2015
Indian holiness
She was raped brutally,
Her womb cut open,
And her baby killed.
She was only five then.
The molester still uses the black board,
While teaching maths to five year olds !
For her father's pocket isn't deep.
Her silence fosters the next day's violence.
Her husband fosters her funeral pyre.
For she is no longer productive.
Four of her children abroad,
Can't take her for she has no passport!
Mistress beats and starves her.
Master rapes and beats her.
Their fourteen year old son molests her.
No one can touch me, I'm sacred.
Not one can cut me, it's criminal.
You only can venerate me, I'm holy.
Go to an Indian woman.
It's legal, and is normal.
For in India, a cow is much holier than thou art!
.
Monday, March 02, 2015
Amazing life
> What makes life so wonderful that people want to live out despite all its difficulties these days? What is it about life that charms us so much?
>
> Of course, life is lived very subjectively. Everyone has perspectives that guide and lead activities defining life. That makes umpteen varieties of ways in which life can be lived. And enjoyed.
>
> Sorrow is often what makes life miserable. As opposed to joy, Sorrow colours life very differently. It shades and overshadows certain realities that are very important for happiness. Hope is one such. Hope is extremely important if one needs to live happily. Hope brings smile in the face of despair. Hope is the crux of most religions. Hope keeps Gods relevant. Hope enables a woman to bear pain. Hope strengthens a lover's separation and a prisoner's loneliness. Hope makes medicine makers millionaires. Hope populates interview halls. Hope educates little boys and girls. Hope researches the unheard and the undisclosed. Hope fills voids when faced with challenges. Hope hopes against hope.
>
> So learn to have hope. Because hope makes life sweeter than it actually is. Hope derives unlimited strength out of nowhere. You only have to believe in the best, hope for the best. Hope doesn't cost anything. It's just an attitude. A simple positive attitude. If you can cultivate this healthy habit of hope, you will achieve Heights you haven't imagined. Hope is so powerful that you can never leave it easily once you possess it. Like a lizard it holds on to your life's roof and provides strength to your dwelling. Hope prolongs life.
>
> Am I talking in the air too much? Here is proof of what I have discussed. I have a relative who has cancer. She is battling with it for 15 years now. The treatment cures first and clandestinely comes back more powerfully. Her hope is that she gets to see her two boys complete school and be on their own before she bids farewell to this world. And she has achieved it. Now she has reached the end point. She sees it, with courage. She got what she wanted from life by hoping against hope. Imminent death doesn't make her unhappy. She is happy because she got the ransom she demanded of life. Hope kept her joys a reality. Hope made her life meaningful even on her death bed.
>
> That is what hope can do. Wonders. Magic. It's the medicine for most of life's problems. It's the trick false prophets and God's treasurers make use of when the distressed devotees reach out- Giving hope. But for hope, there would be no growth, change, and no healthy challenge.
>
Therefore have hope. Hope When it looks absolutely hopeless. And witness the magic.
Sunday, March 01, 2015
Do you want to kill someone? Here is how.
No. This is not all. Look at the second step.
Monday, February 23, 2015
Rootless
Swept, away like the pods of cotton
Through the labyrinth of time and space
Flyeth me, the Web of spider eternal
The carnage of carnal instincts let free.
Find what's within. And without. And around.
Spit me out if I taste not well! Says a pod in flight,
And far it went where the wind took her.
Sure you've seen me - flying in the past of a dream
I can, you can't, you never would.
For I'm rootless, the pod, in and out.
Saturday, February 07, 2015
രാമാ...
അഗ്നിശുദ്ധിയുമുരച്ചുനോക്കുമിടങ്ങളില്‍,
ഇരുട്ടില്‍, നുളയ്ക്കും നീതിപ്പുഴുക്കള്‍ത-
ന്നെച്ചിലായ് രാമാ നീ കരയും,
ഭൂമിപുത്രിക്കേല്‍പ്പിച്ച ചാരിത്ര്യവ്രണങ്ങളോര്‍ത്ത്.
എഴുതപ്പെടാത്ത സീതായനങ്ങളില്‍
ദിനവും പുഷ്പകവ്യോമയാനങ്ങളും,
നീറുമശോകഛായയും വിരഹവും,
പത്തുതലയുള്ളോരാണത്തവും രാമാ,
നീറ്റിവിഴുങ്ങും നിന്നെയാവോളമെന്നും.
മണിത്താലിതോരണംകെട്ടും മണവറകളി-
ലിറ്റുവീഴുമോരോ കണ്ണുനീർത്തുള്ളിയു-
മാർക്കും നിന്‍റെ ചോരയിറ്റുംകബന്ധത്തിനായ്.
മുലയറ്റപെണ്ണും പൂജ്യദ്രാവിഡമണ്ണും വാളെടുക്കും
നീയിട്ടുപോയ പെണ്ണിനു മാനംകൊടുക്കാന്‍.
രാമാ, നീയറിയുന്നില്ലേ നിന്നിലെ ചുടലയില്‍,
ചീയാത്ത ചോരകുരുത്തു വില്ലാളിയായത്?
ചീഞ്ഞതു ചീഞ്ഞു നീയായി മാറിയത്?
രാമാ, നീയറിയണം. നന്മവിറ്റുനേടിയതെന്തെന്നും,
അതില്‍ ശാപം കുരുത്തു നീയെന്തായിയെന്നതും.
Friday, January 30, 2015
'എത്രനല്ല ദീസമാണു ഇന്ന്!'
പണ്ട്, ഒരു പതിറ്റാണ്ടിനും മുമ്പ്, പ്രണയം മൊട്ടിടുന്നതിനും മുമ്പ് ഒരു ദിവസം ഒരു പെണ്‍കുട്ടി എന്നോടു സ്നേഹമാണെന്നു പറഞ്ഞ ദിവസം ഓര്‍ക്കുന്നു. തലയില്‍ വെള്ളിടി വെട്ടിയ ഫിലിങ്ങ്. എന്റെ ജീവിതം വഴിമാറാന്‍ പോകുന്നു, സ്വപ്നം കണ്ടതെല്ലാം തകരാന്‍ പോകുന്നു എന്ന് കരുതി അന്ന്. മൂലയ്ക്കകപ്പെട്ട പൂച്ചയെപ്പോലെ ഞാനന്നു പേടിച്ച് മിണ്ടാതിരുന്നു. ഒളിച്ചിരുന്നു. പഠിക്കാതിരുന്നു. ഒരു പരീക്ഷയില്‍ തോറ്റു. അന്ന് കാച്ചുമോനെപ്പോലെ 'എത്രനല്ല ദീസമാണു ഇന്ന്!' എന്നു പറയാന്‍ കഴിഞ്ഞിരുന്നെങ്കില്‍! പരീക്ഷയിലെങ്കിലും തോല്‍ക്കാതിരിക്കാമായിരുന്നു. എതായാലും ഒന്നും സംഭവിച്ചില്ല. ആ സംഭവത്തില്‍പ്പിന്നെ അവളെ ഒരിക്കലേ ഞാന്‍ കണ്ടിട്ടുള്ളു. 'ദീസ'ങ്ങള്‍ അത്രമോശം ആയില്ല, ഒരിക്കലും.
പിന്നെ പ്രണയം മൂത്തപ്പോള്‍, തലയ്ക്കു പിടിച്ചപ്പോള്‍, വീണ്ടും ഒരു ദിവസം പ്രപഞ്ചം എന്റെ തലയില്‍ ഇടിഞ്ഞു വീഴും എന്നു ഭീഷണി മുഴക്കി. അന്ന് ഞാന്‍ കരുതി, എന്റെ ജീവിതം ഒരു വഴിക്കായി, എല്ലാം തീര്‍ന്നു എന്ന്. നിരാശ, പേടി, വിശപ്പില്ലായ്മ, പനി, വിറ... 'എത്രനല്ല ദീസമാണു ഇന്ന്!'എന്ന് അന്നും എനിക്ക് പറയാന്‍ കഴിഞ്ഞില്ല. പക്ഷേ, എല്ലാം നന്നായി തീര്‍ന്നു. പ്രണയം പൂവിട്ടു. ആ സംഭവത്തില്‍പ്പിന്നെ എന്റെഅവളെ കാണാത്ത ഒരു 'ദീസം' പോലും എനിക്കു വേണ്ട എന്നായി!
ചുരുക്കത്തില്‍, നമ്മള്‍ പേടിക്കുന്ന പോലെ അത്ര ഭയാനകമല്ല ജീവിതം. പേടിച്ചാലും ഇല്ലെങ്കിലും നടക്കാനുള്ളത് നടക്കും. എത്ര മോശം ദിവസത്തിലും ഒരല്പം പ്രകാശം ഇല്ലാതിരിക്കില്ല. നല്ലതേ നടക്കൂ എന്ന വിശ്വാസമാണ് നല്ലത് നടക്കാനുള്ള ആദ്യ പടി. അപ്പോ നല്ലത് കാച്ചുമോനെപ്പോലെ 'എത്രനല്ല ദീസമാണു ഇന്ന്!' എന്നു പറഞ്ഞുകൊണ്ട് എല്ലാ 'ദീസ'വും തുടങ്ങുന്നതല്ലേ?
അങ്ങനെ ചിന്തിക്കുമ്പോള്‍ ഒരു കാച്ചുമോനാവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോകുന്നത് അത്ര വലിയ പാപമൊന്നുമല്ല. ഹല്ലപിന്നെ!
'ഐ വാണ്ട് റ്റു നോ എബൌട്ട് ദിസ് കോഴിത്തീട്ടം.'
അയല്‍ക്കാരന്‍ സിമ്പ്ലനാണ്. കൊച്ചൊരു കുടവണ്ടീം ഇമ്മിണി ലേശം അഹമ്മതീം... മ്മടെ ബസീറിന്‍റെയൊക്കെ കഥേല്‍ കേറിപ്പറ്റാമ്പറ്റിയ കഥാപാത്രം. ഓനും ഓന്‍റെ കെട്ട്യോളും നിരന്തരം മ്മടെ കെട്യോള്‍ടെ സ്വകാര്യ വെട്ടിനിരത്തലിന് ഇരകളാകാറുണ്ട്.
ഇന്നത്തെ കേന്ദ്രകഥാപാത്രം കോഴിത്തീട്ടമാണ്. 'ങ്ഹേ? കോഴിത്തീട്ടമോ' എന്നാണോ ചോദ്യം? ഹതു തന്നെ 'കോഴിത്തീട്ടം' അഥവാ ചിക്കന്‍ ഷിറ്റ്!
കറുത്ത് നല്ല മണമുള്ളത്. വെറുതേയിരുന്ന കോഴിത്തീട്ടം എങ്ങനെ ഈ കഥേലെ കേന്ദ്രകഥാപാത്രമായി എന്നായിരിക്കും അടുത്ത ചോദ്യം. അതിന് കോഴിത്തീട്ടം എങ്ങനെയിരുന്നു എന്നതല്ല ചോദിക്കണ്ടത്, എവിടെയിരുന്നു എന്നാണ്. എവിടാ? ഞങ്ങടെ വാതില്‍പ്പടീന്‍റെ തൊട്ടുമുമ്പില്! പെലകാലെ ഐശ്വര്യമായിട്ട് വാതിലു തൊറന്നുനോക്കുമ്പം ആണ്ടെകെടക്കണു. എന്ത്? തീട്ടം! കൊഴിത്തീട്ടമേ, കോഴിത്തീട്ടം. തീര്‍ന്നില്ലേ കാര്യം?
സാധനം കണ്ട ഉടനേ ഭാര്യയുടെ മുഖത്ത് ഗൌരവം നിറഞ്ഞു. ഉടന്‍തന്നെ ഉണ്ടാവാനിടയുള്ള ഒരു യുദ്ധത്തിന്‍റെ നിഴല്‍ അവിടാകെ നിറഞ്ഞു. എളിക്കുകയ്യും കുത്തി ഗൌരവംവിടാതെ ഉടന്‍തന്നെ വന്നു ഡയഗോല് :
'ഐ വാണ്ട് റ്റു നോ എബൌട്ട് ദിസ് കോഴിത്തീട്ടം.'
കോഴിയുടെ ഉടമയും കുടവണ്ടിയുടെ വാഹകനും അഹമ്മതിക്കാരനുമായ അയാളോടല്ല, കാലത്തെ തണുപ്പത്ത് അല്പം കട്ടന്‍ചായയും മോത്തിയിരിക്കുന്ന പാവം എന്നോടാണ് ചോദ്യം. കുടവണ്ടി അപ്പുറത്ത് കൊച്ചിന്റെ ഷൂസുകെട്ടിക്കൊടുക്കുന്നത് കാണാം. ഒന്നും അറിഞ്ഞമട്ടില്ല.
'ഹും. കമോണ്‍ വാട്ടെബൌട്ട് ദിസ് കോഴിത്തീട്ടം? ആര്‍ യു കഴുവിയിറക്കല്‍ ഓര്‍ ആര്‍ യു ഇരുന്ന് നെരങ്ങല്‍ ഓണ്‍ ദിസ്?'
മൃഗസ്നേഹിയായ കുടവണ്ടി പട്ടിക്കൂടും കോഴിക്കൂടും പണുതു വച്ചത് സ്വന്തം വീട്ടിനടുത്തല്ല, അപ്രത്തെ വീട്ടിന്‍റെ ബെഡ്റും ജന്നലിന്റെ തൊട്ടുകീഴെയാണ് . ലതിന്‍റെ തൊട്ടപ്രത്താണ് അപ്പാര്‍ട്ടുമെന്റിലെ പതിനാറു വീട്ടുകാരും കുടിവെള്ളം എടുക്കുന്ന പൈപ്പ്. വെള്ളമെടുക്കാന്‍ നിക്കുന്ന നാലു മിനിട്ട്നേരം വളരെ കഷ്ടപ്പെട്ടാണ് ഞങ്ങള്‍ പട്ടിത്തീട്ടവും കോഴിത്തീട്ടവും കലര്‍ന്ന നാറ്റം സഹിക്കണത്. അപ്രത്തെ വീട്ടുകാരെ സമ്മതിക്കണം! ഓരോരോ പട്ടിത്തീട്ടങ്ങളേ! ഛീ!
ഹല്ല, മേളിലെ നിലകളില്‍ താമസിക്കുന്ന ചില പകല്‍മാന്യന്മാരെയും മാന്യകളെയും വച്ചു നോക്കുമ്പം പട്ടിത്തീട്ടത്തിന്‍റെയും കോഴിത്തീട്ടത്തിന്‍റെയും പിതാവ് കുടവണ്ടി മഹാനായ പുണ്യാളനാണ്. പെറ്റുവച്ച കൊച്ചു തൂറിവച്ച സ്നഗ്ഗികള്‍ പകലന്തിയോളം സൂക്ഷിച്ചുവച്ച്, നേരമിരുട്ടി ആളറിയാത്ത പരുവമാവുമ്പം കെട്ടിടത്തിന്‍റെ മേളീന്ന് കീഴോട്ടിടുന്ന മഹാന്മാരും ഉണ്ടിവിടെ. ന്‍റെ കെട്ട്യോള് രാജാവായിരുന്നേല്‍ മുന്‍പറഞ്ഞ മഹാന്മാരുടെ പറയാമ്പാടില്ലാത്തോടത്ത് മുളകരച്ച് തേപ്പിച്ചേനെ. അങ്ങനെ വിശ്വവിഖ്യാതമായ കൊഴിത്തീട്ടത്തില്‍ നോക്കി കട്ടങ്കാപ്പിയും കുടിച്ച് നെഞ്ചുംതിരുമ്മി എങ്ങനെ ഈ തീട്ടത്തിനുത്തരം പറയും എന്നാലോചിക്കുമ്പോഴാണ് ഒരു ശബ്ദം.
ധും.. ധും..
ആഹാ! പുതിയ എന്തോ സാധനം ആരോ കവറില്‍ കെട്ടി മേളീന്ന് താഴോട്ടിട്ടല്ലോ. എന്താണാവോ പുതിയ സമ്മാനപ്പൊതി? ഇന്ന് വീട്ടുകാരി ഇംഗ്ലീഷ് പറഞ്ഞുതകര്‍ക്കും!
Tuesday, January 27, 2015
സൗഹൃദം
പ്പടുകുണ്ടിലാണ്ടുപോകും വരെ.
ഒത്തപരാധം നൂറുചെയ്-
തൊത്തുചേരാം പാതാളങ്ങളിൽ.
തുറുങ്കിലുമൊത്തു പോയീ നാ-
മൊരു വയറ്റിൽ പിറന്നില്ലെങ്കിലു-
മൊത്തു വാറ്റിയും കട്ടും കഴിഞ്ഞ
കൂടപ്പിറപ്പല്ലേ, നീയെനിക്കുറ്റവൻ.
ഒറ്റയായ് പോകുന്നു ഞാനിനി മണ്ണിൽ,
ചേരാമുടൽ കീഴെപ്പൊരിക്കും ചൂടതിൽ.
ഒത്തുവാങ്ങാം ദണ്ഡന പാരിതോഷികം
തീയും പുഴുക്കളും രണ്ടായ് പകുത്തിടാം.
Wednesday, January 21, 2015
Being Poor Isn't That Bad!
It was about 11 am. The bell rang. It was the postman. I was waiting for him for a week. I had subscribed to Mathrubhumi Weekly a couple of...
-
Krashen's i+1 Krashen's view is that language development takes place only through reception of comprehensible input. If i is the c...
-
അറിവാണ് മനുഷ്യനെ മുൻപനും പിൻപനും ആക്കുന്നത്. ഡിഗ്രി ഉള്ളവന് അതില്ലാത്തവനെ പുച്ഛം നിറഞ്ഞ നോട്ടം നോക്കാൻ ഉള്ള അവകാശം ഉണ്ടോ? വിദ്യാഭ്യാസം ഇല്ല...
-
എന്റെ മകളുടെ കഥകളിൽ ആർക്കെങ്കിലും വിഷമമോ പ്രതിസന്ധികളോ ഉണ്ടായാൽ അവൾ ഉടനെ "കപീഷേ രക്ഷിക്കണേ..." എന്ന് പറയും. ഉടനെ കപീഷിന്റെ വാൽ ന...